Webdunia - Bharat's app for daily news and videos

Install App

ആ സ്‌പിരിറ്റ് വാന്‍ എവിടെ? സിനിമാ സ്റ്റൈലിൽ മറഞ്ഞ വാനിനുവേണ്ടി ഇരുട്ടില്‍ തപ്പി പൊലീസും എക്‍സൈസും !

ജോര്‍ജി സാം
ചൊവ്വ, 5 മെയ് 2020 (13:37 IST)
മദ്യമാഫിയായുടെ സ്പിരിറ്റ് നിറച്ച മിനി വാൻ സിനിമാ സ്റ്റൈലിൽ എക്സൈസിനെയും പൊലീസിനെയും വെട്ടിച്ച് കടന്നുകളഞ്ഞു. കഴിഞ്ഞ ദിവസം വാഹന ചെയ്സിംഗിനിടെ പാലിയേക്കര ടോൾപ്ലാസയിലെ ബാരിക്കേഡും തകർത്താണ് മിനി വാൻ അതിസാഹസികമായി കടന്നുകളഞ്ഞത്.
 
ചാലക്കുടിയിലെ ഒരു സ്വകാര്യ ഹോട്ടലിന്റെ മുൻ വശത്ത് സ്പിരിറ്റ് കൈമാറ്റം നടക്കുന്നു എന്ന വിവരം അറിഞ്ഞ എക്സൈസ് പാർട്ടി എത്തുകയായിരുന്നു. എന്നാൽ ഇവരെ കണ്ടതും ഡ്രൈവർ മിനിവാൻ അതിവേഗം മുന്നോട്ടെടുത്തു കുതിച്ചു. പിന്നാലെ എക്സൈസും.
 
മുന്നോട്ടുപോയ സ്പിരിറ്റ് വാൻ പാലിയേക്കര ടോൾ പ്ലാസയിലെ ബാരിക്കേഡ് തകർത്ത് പാഞ്ഞു. ഇതിനിടെ എക്സൈസ് പാർട്ടി പൊലീസിനെ വിവരമറിയിച്ചു. ഇതിനിടെ ഊടുവഴികളിലൂടെയും പിന്നീട് ദേശീയ പാതവഴിയും വാൻ പാഞ്ഞു. പട്ടിക്കാട് വച്ച് പൊലീസ് വാൻ തടഞ്ഞെങ്കിലും അവിടെയും പൊലീസിനെ വെട്ടിച്ച് വാൻ കടന്നുകളഞ്ഞു.
 
കുതിരാൻ വഴി പാലക്കാട്ടേക്ക് പോകുമെന്ന കണക്കുകൂട്ടലിൽ പൊലീസും എക്സൈസും വലവിരിച്ചെങ്കിലും പാലക്കാട്ട് എത്തുന്നതിനു മുമ്പായി മംഗലം ഭാഗത്തേക്ക് സ്‌പിരിറ്റ് വാൻ തിരിഞ്ഞുപോയി. ടോൾ പ്ലാസയിലെ സിസിടിവി ക്യാമറ വഴി വാനിന്റെ നമ്പർ കിട്ടിയെങ്കിലും അത് വ്യാജമാണെന്ന് കണ്ടെത്തി. ഡ്രൈവർ ഒറ്റയ്ക്കാണ് അതി സാഹസികമായി അധികാരികളെ വെട്ടിച്ചു കടന്നുകളഞ്ഞത് എന്നത് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ്. വ്യാപകമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments