Webdunia - Bharat's app for daily news and videos

Install App

മീൻ വണ്ടിയിൽ കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് പിടികൂടി

എ കെ ജെ അയ്യര്‍
ചൊവ്വ, 12 ഏപ്രില്‍ 2022 (21:34 IST)
പാലക്കാട്: പാലക്കാട് ചിറ്റൂരിൽ മീൻ വണ്ടിയിൽ ഒളിച്ചു കടത്തിയ 1050 ലിറ്റർ സ്പിരിറ്റ് പിടികൂടി. എക്സൈസ് വകുപ്പ് ഇന്റലിജൻസ് ഇൻസ്‌പെക്ടർ സെന്തിൽ കുമാറിന് ലഭിച്ച രഹസ്യ സന്ദേശത്തെ തുടർന്ന് നടത്തിയ വാഹന പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്.

കഴിഞ്ഞ ദിവസം രാത്രി ഒമ്പതു മണിയോടെ അഞ്ചാം മൈലിലാണ് സ്പിരിറ്റ് പിടികൂടിയത്. സ്പിരിറ്റ് കൊണ്ടുവന്ന പിക്കപ്പ് വാഹന ഡ്രൈവർ നെടുമ്പാശേരി സ്വദേശി വിഷ്ണു (24), കൊടുങ്ങല്ലൂർ സ്വദേശി ഷബീർ (33) എന്നിവരെ എക്സൈസ് സംഘം പിടികൂടി.

വണ്ണാമട പ്രദേശത്ത് തെങ്ങിൻ തോപ്പുകളിലെ കലക്ക്കള്ള്  നിർമ്മിക്കാനാണ് സ്പിരിറ്റ് എത്തിച്ചതെന്നാണ് സൂചന. മീൻ കൊണ്ടുവരുന്ന പിക്കപ്പിൽ ഏറ്റവും പിറകിലായി കേടായ മീൻ നിറച്ച പെട്ടികൾ അടക്കിയ ശേഷം ഉൾവശത്തായി 35 ലിറ്ററിന്റെ 30 കന്നാസുകളിൽ ആയാണ് സ്പിരിറ്റ്‌ കൊണ്ടുവന്നത്.

എന്നാൽ മംഗലാപുരത്ത് നിന്ന് കൊണ്ടുവന്ന സ്പിരിറ്റ് ചിറ്റൂരിൽ എത്തിക്കാനാണ് നിർദ്ദേശം എന്നും പിന്നീട് എവിടേക്കാണ് കൊണ്ടുപോകേണ്ടത് എന്നറിയില്ലെന്നുമാണ് പിടിയിലായവവർ പറഞ്ഞത്. ഇത്തരം കടത്തുകളിൽ ചില എക്സൈസ് ഉദ്യോഗസ്ഥരുടെ പിന്തുണ ഉണ്ടെന്നാണ് നിലവിലെ ആരോപണം    

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments