ഉത്ര വധക്കേസില്‍ ശിക്ഷാവിധി കേട്ട ശേഷം പ്രതി സൂരജിന്റെ അപ്രതീക്ഷിത പ്രതികരണം. കോടതിയില്‍ നടന്ന കാര്യങ്ങളൊന്നുമല്ല പത്രങ്ങളിലും മാധ്യമങ്ങളിലും വന്നുകൊണ്ടിരിക്കുന്നതെന്ന് സൂരജ് പറഞ്ഞു. ഉത്രയുടെ അച്ഛന്‍ കോടതിയില്‍ നല്‍കിയ മൊഴി മാത്രം വായിച്ചുനോക്കിയാല്‍ മതി. എല്ലാ കാര്യങ്ങളും മനസ്സിലാകുമെന്നും സൂരജ് ശിക്ഷാവിധിക്ക് ശേഷം കോടതിയില്‍ നിന്ന് പുറത്തിറങ്ങവേ മാധ്യമങ്ങളോട് പ്രതികരിച്ചു.
കോടതിയില്‍ ഉത്രയുടെ അച്ഛന്‍ നല്‍കിയ മൊഴി ഇനി ആര്‍ക്കും മാറ്റാനാവില്ലല്ലോ. ഉത്രയെ കുറിച്ചും എന്റെ കുഞ്ഞിനെ കുറിച്ചും എല്ലാം പറയുന്നത് കഥകളാണെന്നും സൂരജ് വിളിച്ച് പറഞ്ഞു. പ്രതികരണം പൂര്‍ത്തീകരിക്കാന്‍ സൂരജിനെ പൊലീസ് ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. താന്‍ ബി.എ.വരെ പഠിച്ചതാണെന്നും സൂരജ് പറയുന്നുണ്ടായിരുന്നു. അതേസമയം, ശിക്ഷാവിധി കേള്‍ക്കുന്ന സമയത്ത് നിര്‍വികാരനായാണ് സൂരജ് കോടതിയില്‍ നിന്നിരുന്നത്.