ഉത്രവധക്കേസിലെ പ്രതി സൂരജ് നല്‍കുന്ന നഷ്ടപരിഹാരം ഉത്രയുടെ കുഞ്ഞിന് ലഭിക്കുമെന്ന് കോടതി വിധി. അഞ്ചുലക്ഷം രൂപയാണ് നഷ്ടപരിഹാരം. കുറ്റം ചെയ്യുമ്പോഴുള്ള സൂരജിന്റെ പ്രായവും മറ്റുകേസുകള്‍ ഇല്ലാത്തതുമാണ് വധശിക്ഷയില്‍ നിന്ന് സൂരജ് രക്ഷപ്പെടാന്‍ കാരണമായത്. എന്നാല്‍ വധശിക്ഷയേക്കാള്‍ കഠിനമാകും ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ശിക്ഷയെന്നാണ് സൂചന. 17 വര്‍ഷത്തെ കഠിന തടവിനു ശേഷമാകും ഇരട്ട ജീവപര്യന്തം ശിക്ഷ ആരംഭിക്കുന്നത്. കൊല്ലം അസി. സെഷന്‍സ് ആറാം നമ്പര്‍ കോടതി ജഡ്ജി എം മനോജാണ് ശിക്ഷ വിധിച്ചത്.