Webdunia - Bharat's app for daily news and videos

Install App

തൃപ്‌തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം; പൊലീസ് ജാഗ്രതാനിര്‍ദ്ദേശം നല്കി

തൃപ്‌തി ദേശായിയെ ഇടുക്കിയില്‍ കണ്ടതായി അഭ്യൂഹം

Webdunia
വെള്ളി, 20 ജനുവരി 2017 (08:56 IST)
ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്‌തി ദേശായിയെ ഇടുക്കി ജില്ലയിലെ തൊടുപുഴയില്‍ കണ്ടതായി റിപ്പോര്‍ട്ട്. ശബരിമല തീര്‍ത്ഥാടകര്‍ ആണ് സ്പെഷ്യല്‍ ബ്രാഞ്ചില്‍ വിവരം അറിയിച്ചത്. ഇതിനെ തുടര്‍ന്ന് പൊലീസ് ജാഗ്രാതാനിര്‍ദ്ദേശം നല്കി.
 
തൊടുപുഴ - മൂലമറ്റം റൂട്ടില്‍ വ്യാഴാഴ്ച ഉച്ചയോടെ വെളുത്ത സ്വിഫ്റ്റ് കാറില്‍ സഞ്ചരിക്കുന്നതായി കണ്ടെന്നാണ് റിപ്പോര്‍ട്ട് നല്കിയത്. വിലക്ക് ലംഘിച്ച് ശബരിമലയില്‍ കയറുമെന്ന് നേരത്തെ തന്നെ തൃപ്‌തി ദേശായി വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്ന് അവര്‍ കടന്നുപോകാന്‍ സാധ്യതയുള്ള റൂട്ടുകളില്‍ പൊലീസ് കനത്ത നിരീക്ഷണം ഏര്‍പ്പെടുത്തിയിരുന്നു.
 
ഇതിനിടെയാണ് ഇവരെ കണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പൊലീസിന് ലഭിച്ചത്. ഇതിനെ തുടര്‍ന്ന്, മേലുകാവ്, ഈരാറ്റുപേട്ട, എരുമേലി ഭാഗത്തേക്ക് ഇവര്‍ പോകാന്‍ സാധ്യതയുണ്ടെന്ന നിഗമനത്തില്‍ കോട്ടയം, പത്തനംതിട്ട ജില്ല പൊലീസ് മേധാവികള്‍ക്കും വിവരം കൈമാറിയിട്ടുണ്ട്.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments