Webdunia - Bharat's app for daily news and videos

Install App

ഉമ്മൻചാണ്ടിയുടെ തനിനിറം മനസ്സിലായി, വി എം സുധീരൻ പറഞ്ഞത് കോൺഗ്രസ് വ്യക്തമാക്കണം: കോടിയേരി

കോൺഗ്രസിനു പണി കൊടുത്തത് വി എം സുധീരൻ?

Webdunia
വെള്ളി, 10 നവം‌ബര്‍ 2017 (08:39 IST)
കേരള രാഷ്ട്രീയത്തെ പിടിച്ചു കുലുക്കുന്ന സോളാർ കമ്മീഷൻ റിപ്പോർട്ടാണ് ഇന്നലെ സർക്കാർ പുറത്തുവിട്ടത്. ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളുടെ തനി നിറം പുറത്തായതായി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സോളാർ കമ്മീഷന്റെ റിപ്പോർട്ട് പുറത്തുവന്ന സാഹചര്യത്തിലാണിത്.
 
പ്രതികളാവാന്‍ പോകുന്നവരെ യുഡിഎഫ് സംരക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്നും കോടിയേരി പറയുന്നു. വിഷയത്തിൽ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നിലപാട് വ്യക്തമാക്കണം. കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും പ്രതികരിക്കണം. വി.എം സുധീരന്‍ പറഞ്ഞതിന്റെ പൊരുൾ കോണ്‍ഗ്രസ് നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നും കോടിയേരി പറഞ്ഞു.
 
സോളാർ കമ്മീഷൻ റിപ്പോര്‍ട്ടില്‍ ഉള്ളത് ഗുരുതര ആരോപണങ്ങളാണെന്നും ഇതിനെ അതീവ ഗൗരവത്തോടെ തന്നെ കാണുന്നുവെന്നും ആയിരുന്നു കോൺഗ്രസ് നേതാവ് വി എം സുധീരൻ ഇന്നലെ വ്യക്തമാക്കിയത്.
 
ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന വാദഗതി ബാലിശമാണ്. കമ്മീഷന്‍ എല്ലാ തെളിവും ശേഖരിച്ചാണ് റിപ്പോര്‍ട്ട് തയാറാക്കിയിരിക്കുന്നത്. ഇപ്പോള്‍ തങ്ങളുടെ മുഖം വികൃതമായപ്പോള്‍ കണ്ണാടി തല്ലിപ്പൊട്ടിക്കുകയാണ് യുഡിഎഫ് നേതാക്കള്‍ ചെയ്യുന്നതെന്നും കോടിയേരി പരിഹസിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments