Webdunia - Bharat's app for daily news and videos

Install App

ഉമ്മൻചാണ്ടി അങ്ങനെ പെരുമാറുന്നത് കണ്ടില്ലെന്നാണ് താൻ മൊഴിനൽകിയത്: പി.സി.ജോർജ്ജ്

എ കെ ജെ അയ്യര്‍
ഞായര്‍, 10 സെപ്‌റ്റംബര്‍ 2023 (12:41 IST)
കോട്ടയം : ഉമ്മൻ ചാണ്ടി മോശമായി പെരുമാറുന്നത് കണ്ടിട്ടില്ലെന്നാണ് താൻ സി.ബി.ഐക്ക് മൊഴിനല്കിയതെന്ന് പി.സി.ജോർജ്ജ് വെളിപ്പെടുത്തി. സോളാർ പീഡനക്കേസിലെ വിവാദമായ സി.ബി.ഐ റിപ്പോർട്ടറിന് കുറിച്ച് പറയവെയാണ് പി.സി.ജോർജ്ജ് ഇത് പറഞ്ഞത്. ഉമ്മൻചാണ്ടി മോശമായി പെരുമാറി എന്ന് പരാതിക്കാരി പറഞ്ഞപ്പോൾ ആദ്യം താൻ സംശയിച്ചു. എങ്കിലും അവർ പറഞ്ഞ സാഹചര്യം വച്ച് തെറ്റിദ്ധരിച്ചുപോയി. പിണറായി വിജയൻ അധികാരത്തിൽ വന്നപ്പോൾ പരാതിക്കാരിയെ വിളിച്ചു വരുത്തി പരാതി എഴുതി വാങ്ങി അന്വേഷണം സി.ബി.ഐ ക്ക് വിട്ടു എന്നും അദ്ദേഹം പറഞ്ഞു.

സി.ബി.ഐ അന്വേഷണം ആയപ്പോൾ പർദ്ദയൊക്കെ ധരിച്ചു പരാതിക്കാരി ആരും കാണാതെ വന്നു പറഞ്ഞു, മുഖ്യമന്ത്രിയുമായി സംസാരിച്ചു എന്നും ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യുകയാണെന്നും പറഞ്ഞു, കൂടാതെ സാറൊന്ന് സഹായിക്കണമെന്നും എങ്ങനെ എന്ന് ചോദിച്ചപ്പോൾ ഇതുപോലെ പറഞ്ഞാൽ മതിയെന്ന് പറഞ്ഞു എഴുതിത്തന്നു. എന്നാൽ ഞാനൊന്നും മിണ്ടിയല്ല, അതോടെ അവർ തിരിച്ചുപോയി.

പിന്നീട് സി.ബി.ഐ ഉദ്യോഗസ്ഥർ വന്നു പരാതി വസ്തുതാ വിരുദ്ധമാണെന്നു പറഞ്ഞു. പ്രസ്താവന നടത്തിയത് ശരിയാണെന്നും അന്നത്തെ സാഹചര്യം വച്ച് വൈരാഗ്യം തീർത്തതാണെന്നും പറഞ്ഞു. പിന്നീട് ആ സ്ത്രീ എഴുതിത്തന്ന കടലാസ് എടുത്തു സി.ബി.ഐ ഉദ്യോഗസ്ഥർക്ക് കൊടുത്തു. അത് വായിച്ചപ്പോൾ ഞാൻ പറഞ്ഞത് സത്യമാണെന്ന് അവർക്കു മനസ്സിലാവുകയും ചെയ്തു  എന്നാൽ മാധ്യമങ്ങളിൽ പറഞ്ഞത് മൊഴിയായി നൽകിയാൽ ഉമ്മൻ ചാണ്ടിയെ അറസ്റ്റ് ചെയ്യാനാണ് നിർദ്ദേശം എന്ന് സി.ബി.ഐ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ തന്നെ അതിനു കിട്ടില്ലെന്ന്‌ പറഞ്ഞു എന്നും പി.സി.ജോർജ്ജ് കൂട്ടിച്ചേർത്തു.

ഇതിനെല്ലാം കൂട്ടുനിന്നത് "ദല്ലാൾ നന്ദകുമാർ" ആണെന്നും അവനെ കണികണ്ടാൽ കഞ്ഞികിട്ടുകേല എന്നും അവൻ എന്ത് വൃത്തികേടും ചെയ്യുന്നവനാണ്, അവനെ സൂക്ഷിക്കണം, ആരെയും കെണിയിൽ പെടുത്താൻ മിടുക്കനാണവൻ, എന്റടുത്തു ഗണേഷ് കുമാറിന്റെ പേരോ ശരണയായ മനോജിന്റെ പേരോ ആരും പറഞ്ഞിട്ടില്ലെന്നും ജോർജ്ജ് കൂട്ടിച്ചേർത്തു. കാലഹരണപ്പെട്ട വിവാദം വീണ്ടും തുറക്കണമെന്ന് തനിക്ക് അഭിപ്രായമില്ല എന്നും പറഞ്ഞു.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments