Webdunia - Bharat's app for daily news and videos

Install App

ഉമ്മചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ രണ്ടു പേര്‍; തകര്‍ന്നടിഞ്ഞ് നേതൃത്വം

ഉമ്മന്‍‌ചാണ്ടിക്കെതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കത്തിനു തുടക്കം

Webdunia
ശനി, 11 നവം‌ബര്‍ 2017 (09:59 IST)
കേരള നിയമസഭാ ചരിത്രത്തില്‍ നിര്‍ണ്ണായക ദിനത്തിനാണ് കഴിഞ്ഞ ദിവസം നിയമസഭ സാക്ഷ്യം വഹിച്ചത്. ഉമ്മന്‍ ചാണ്ടി അടക്കമുള്ളവരുടെ രാഷ്ട്രീയ ജീവിതത്തില്‍ നിര്‍ണ്ണായകമാകുന്ന സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സര്‍ക്കാര്‍ പുറത്തുവിട്ടു. 
 
സോളാര്‍ റിപ്പോര്‍ട്ട് പുറത്തുവന്നതോടെ വലിയ പ്രതിസന്ധിയിലായിരിക്കുന്നത് ഉമ്മന്‍‌ചാണ്ടി അടക്കമുള്ളവരാണ്.  കേരളത്തിലെ കോണ്‍ഗ്രസില്‍ അഴിച്ചപണി വേണമെന്ന ആവശ്യം രൂക്ഷമാകുന്നു. ആരോപണ വിധേയരായ ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെയുള്ളവരെ പാര്‍ട്ടി സ്ഥാനങ്ങളില്‍ നിന്നും മാറ്റണമെന്ന് വിഎം സുധീരന്‍ സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെട്ടതായി സൂചന.
 
യു ഡി എഫ് സര്‍ക്കാര്‍ തന്നെ നിയമിച്ചതാണ് കമ്മീഷനെ എന്നും അതിനാല്‍ കമ്മീഷന്റെ റിപ്പോര്‍ട്ട് അത്യന്തം ഗൌരവമേറിയതാണെന്നും സുധീരന്‍ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു. നേരത്തെ തന്നെ ഈ വിഷയത്തില്‍ ഹൈക്കമാന്‍ഡിന് വിവരങ്ങളും കൈമാറി. സുധീരനൊപ്പം വിഡി സതീശനും ആരോപണ വിധേയര്‍ക്കെതിരെ നടപടിവേണമെന്ന ആവശ്യമാണ് ഉയര്‍ത്തുന്നത്. 
 
സോളാര്‍ കേസില്‍ പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍ക്കുമേല്‍ നടപടിയില്ലെങ്കില്‍ അത് പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും തെറ്റായ പ്രവണത ആവര്‍ത്തിക്കുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പരസ്യ പ്രതികരണങ്ങള്‍ കുറയ്ക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും പാര്‍ട്ടി പൊട്ടിത്തെറിയുടെ വക്കിലാണെന്നാണ് നേതാക്കള്‍ നല്‍കുന്ന സൂചന.
 
സുധീരനെ കെപിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും പുറത്തുചാടിക്കാന്‍ ഉമ്മന്‍ ചാണ്ടി ഉള്‍പ്പെടെയുള്ളവര്‍ ചരടുവലിച്ചിരുന്നു. ഇതും സുധീരന്റെ പ്രകോപനത്തിന് ഇടയാക്കിയിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments