Webdunia - Bharat's app for daily news and videos

Install App

മെയ് 15ഓടെ സംസ്ഥാനത്ത് ആറ് ലക്ഷം കൊവിഡ് രോഗികൾ, അയൽ സംസ്ഥാനങ്ങൾക്ക് ഓക്‌സിജൻ നൽകാനാവില്ല: പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Webdunia
തിങ്കള്‍, 10 മെയ് 2021 (14:47 IST)
അയൽ സംസ്ഥാനങ്ങൾക്ക് ഇനി ഓക്‌സിജൻ നൽകാനാവില്ലെന്ന് കാണിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രിക്ക് കത്തയച്ചു. കേരളത്തിൽ ഉത്‌പാദിപ്പിക്കുന്ന 219 ടൺ ഓക്‌സിജൻ കേരളത്തിനകത്ത് തന്നെ വിതരണത്തിന് അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം. കരുതൽ ശേഖരമായ 450 ടണിൽ 86 ടൺ മാത്രമാണ് ഇനി ബാക്കിയുള്ളത്.
 
സംസ്ഥാനത്തെ സാഹചര്യങ്ങൾ ഗുരുതരമാണെന്നും മെയ് 15 ഓടെ 6 ലക്ഷം രോഗികൾ സംസ്ഥാനത്തുണ്ടാകുമെന്നും കത്തിൽ മുഖ്യമന്ത്രി പറയുന്നു. ലിക്വിഡ് ഓക്‌സിജൻ ഉപയോഗിക്കേണ്ട രോഗികളുടെ എണ്ണത്തിൽ വൻ വർധനവാണ് സംസ്ഥാനത്തുള്ളത്. രോഗികൾ വർധിക്കുന്ന സാഹചര്യം കൂടി കണക്കിലെടുത്ത് സംസ്ഥാനത്ത് ഉത്‌പാദിപ്പിക്കുന്ന ഓക്‌സിജൻ സംസ്ഥാനത്തിനകത്ത് തന്നെ വിതരണം ചെയ്യാൻ അനുവദിക്കണമെന്നാണ് കത്തിലെ ആവശ്യം.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

രഹസ്യവിവരം കിട്ടി, 31കാരന്റെ വീട്ടില്‍ നിന്നും കണ്ടെത്തിയത് ഒന്നരകോടിയുടെ മയക്കുമരുന്ന്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

അടുത്ത ലേഖനം
Show comments