Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ഒടുവിൽ സ്റ്റേ നീക്കി; അഭയ മരിച്ച് 26 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ ഒക്ടോബർ എട്ടിന് ആരംഭിക്കും

ഒടുവിൽ സ്റ്റേ നീക്കി; അഭയ മരിച്ച് 26 വർഷങ്ങൾക്ക് ശേഷം കേസിൽ വിചാരണ ഒക്ടോബർ എട്ടിന് ആരംഭിക്കും
, തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (13:51 IST)
കൊച്ചി: സിസ്റ്റർ അഭയ വധക്കേസിൽ ഒക്ടോബർ എട്ടിന് വിചാരണ ആരംഭിക്കും. കേസിന്റെ വിചാരണ നടത്തുന്നതിൽ ഹൈക്കോടതി ഏർപ്പെടുത്തിയിരുന്ന സ്റ്റേ നിക്കിയ സാഹചര്യത്തിലാണ് വിചാരണ ആരംഭിക്കാൻ തീരുമനമായത്. സി ബി ഐ കോടതിയിലാ‍ണ് വിചാരണ നടക്കുക അഭയ കൊല്ലപ്പെട്ട് 26 വർഷങ്ങൾ പിന്നിടുമ്പോഴാണ് കേസിൽ വിചാരണ പോലും ആരംഭിക്കുന്നത്. 
 
1992 മാർച്ച് 27 നാണ് സിസ്റ്റർ അഭയയെ കോട്ടയം പയസ് ടെൻ‌ത് കോൺ‌വെന്റിലെ കിണറ്റിൽ ദുരൂഹ സഹചര്യത്തിൽ മരിച്ചതായി കണ്ടെത്തിയത്. കേസിന്റെ അന്വേഷണം ഏറെ കാലം നീണ്ടു പോവുകയയിരുനു, ക്രൈം ബ്രാഞ്ച് അന്വേഷിച്ച കേസ് പിന്നീട് സി ബി ഐക്ക് കൈമാറുകയായിരുന്നു. 
 
ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി, ഫാ.ജോസ് പുതൃക്കയിൽ എന്നിവരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. എന്നാൽ  ഫാ.ജോസ് പുതൃക്കയിലിനെ പിന്നീട് പ്രതിപ്പട്ടികയിൽ നിന്നും ഒഴിവാക്കിയിരുന്നു. ഫാ. തോമസ് എം. കോട്ടൂര്‍, സിസ്റ്റര്‍ സെഫി എന്നിവർ കേസിൽ വിടുതൽ ഹർജി നൽകിയിരുന്നെങ്കിലും ഇരുവരും വിചാരണ നേരിടണം എന്ന് കോടതി വിധിച്ചിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഫ്രാങ്കോ മുളക്കൽ ഒക്ടോബർ ആറുവരെ ജുഡീഷ്യൽ കസ്റ്റഡിയിൽ; താൻ ഉപയോഗിച്ച വസ്ത്രങ്ങൾ പൊലീസ് ബലമായി പിടിച്ചെടുത്തുവെന്ന് ബിഷപ്പ്