Webdunia - Bharat's app for daily news and videos

Install App

പൂന്തുറ സ്റ്റേഷനിൽ എസ്ഐയ്ക്ക് കൊവിഡ്, സ്രവമെടുത്ത ശേഷവും ഡ്യൂട്ടിയിൽ തുടർന്നു

Webdunia
ശനി, 11 ജൂലൈ 2020 (09:06 IST)
തിരുവനന്തപുരം: പൂന്തുറ സ്റ്റേഷനിലെ എസ്ഐയ്ക്കും കൊവിഡ് 19 സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ജൂനിയാർ എസ്ഐയ്ക്കാണ് രോഗബാധ സ്ഥിരികരിച്ചത്. ഇദ്ദേഹത്തെ വെള്ളിയാഴ്ച രാത്രിയോടെ ആശുപതിയിലേക്ക് മാറ്റി. പരിശോധനയ്ക്കായി ശ്രവം ശേഖരിച്ച ശേഷവും തുടർച്ചയായി ആറു ദിവസം പൊലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. ഇതേ തുടർന്ന് എസ്ഐയുമായി സമ്പർക്കം പുലർത്തിയ പൊലീസുകാരോട് ഉൾപ്പടെ നിരീക്ഷണത്തിൽ പോകാൻ നിർദേശം നൽകി. 
 
കഴിഞ്ഞ ദിവസം കുമരിച്ചന്ത ജംഷനിൽ ഇദ്ദേഹം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നു. കഴിഞ്ഞ 4നാണ് എസ്ഐ ഉൾപ്പടെ 40 ഓളം പൊലീസുകാരുടെ ശ്രവം പരിശോധനയ്ക്കായി ശേഖരിച്ചത്. പിന്നീട് ഇവർ ഡ്യൂട്ടിയിൽ തുടരുകയായിരുന്നു. ഇന്നലെയാണ് ഫലം വന്നത്. 50 ലേറെ പേരാണ് എസ്ഐയുടെ പ്രാഥമിക സമ്പർക്കത്തിൽ ഉള്ളത്. 10 പൊലീസുകാരോടാണ് നിലവിൽ നിരീക്ഷണത്തിൽ പോകാൻ എസ്ഐ നിർദേശിച്ചിരിയ്ക്കുന്നത്. മറ്റുള്ളവർ ഡ്യൂട്ടിയിൽ തുടരുകയാണ്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments