Webdunia - Bharat's app for daily news and videos

Install App

വയനാടിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ വക്കീല്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി; 25000രൂപ പിഴയും വിധിച്ചു

സിആര്‍ രവിചന്ദ്രന്‍
വെള്ളി, 9 ഓഗസ്റ്റ് 2024 (16:43 IST)
Shukoor
സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങാതെ വയനാടിനു വേണ്ടിയുള്ള ഫണ്ട് ശേഖരണം തടയണമെന്നാവശ്യപ്പെട്ട് ഷുക്കൂര്‍ വക്കീല്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. ഹൈക്കോടതിയാണ് ഹര്‍ജി തള്ളിയത്. സംഭവത്തില്‍ ബന്ധപ്പെട്ട അതോറിറ്റികളില്‍ പരാതി നല്‍കാതെ കോടതിയില്‍ നേരിട്ട് ഹര്‍ജി നല്‍കിയത് പ്രശസ്തിക്ക് വേണ്ടിയാണോയെന്ന് ജസ്റ്റിസ് ജയശങ്കര്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് ചോദിച്ചു. പിന്നാലെ 25000 രൂപ പിഴയടയ്ക്കാനും കോടതി നിര്‍ദ്ദേശിച്ചു. 25000 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അടയ്ക്കണമെന്നാണ് കോടതി നിര്‍ദേശിച്ചത്.
 
വിവിധ സംഘടനകള്‍ വയനാടിനു വേണ്ടി അവരുടെ അക്കൗണ്ടിലൂടെ ഫണ്ടുകള്‍ ശേഖരിക്കുന്നുണ്ട്. ഈ ഫണ്ടുകള്‍ വിനിയോഗിക്കുന്നത് നിരീക്ഷിക്കാന്‍ ഒരു സംവിധാനം ഇല്ല. ഇത്തരത്തിലുള്ള ഫണ്ട് ശേഖരണം നിയന്ത്രിച്ചില്ലെങ്കില്‍ പലരുടെയും പണം നഷ്ടപ്പെടുമെന്നും സമൂഹനന്മ കണക്കാക്കി പണം സംഭാവന ചെയ്യുന്നവരുടെ പണം അര്‍ഹരായവരിലേക്ക് എത്തില്ലെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. അതിനാല്‍ സംഘടനകളുടെ ഫണ്ട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് മാറ്റണമെന്നായിരുന്നു ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

നിപ രോഗലക്ഷണങ്ങളുമായി രണ്ട് പേര്‍ മഞ്ചേരി മെഡിക്കല്‍ കോളേജില്‍; ഇന്ന് ആറ് പേരുടെ പരിശോധനാഫലം നെഗറ്റീവ്

ആലപ്പുഴയില്‍ വിദേശത്തുനിന്നെത്തിയ ആള്‍ക്ക് എംപോക്‌സ് സംശയം; ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

പുനലൂരില്‍ കാറപകടം; അമ്മയ്ക്കും മകനും ദാരുണാന്ത്യം

ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തിയതായി പരാതി - ഹോട്ടൽ അടപ്പിച്ചു

കട്ടപ്പനയിലെ ഹോട്ടലില്‍ വിളമ്പിയ ചിക്കന്‍കറിയില്‍ ജീവനുള്ള പുഴുക്കള്‍; മൂന്ന് വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍

അടുത്ത ലേഖനം
Show comments