Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ തീപിടുത്തം; ഒരാൾ വെന്തുമരിച്ചു

നല്ലളം അരീക്കാടിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണൻ ട്രാവൽസിനുള്ളിലാണ് തീപിടുത്തമുണ്ടായത്.

തുമ്പി ഏബ്രഹാം
ചൊവ്വ, 29 ഒക്‌ടോബര്‍ 2019 (15:00 IST)
കോഴിക്കോട് നല്ലളം പോലീസ് സ്റ്റേഷനു സമീപം ടൂര്‍സ് ആന്‍റ് ട്രാവൽസ് സ്ഥാപനത്തിൽ തീപിടുത്തം. സ്ഥാപനത്തിനുള്ളിൽ നിന്ന് കത്തിക്കരിഞ്ഞ നിലയിൽ സ്ഥാപന ഉടമയുടെ മൃതദേഹം പോലീസിന് ലഭിച്ചു. നല്ലളം അരീക്കാടിന് സമീപം പ്രവര്‍ത്തിക്കുന്ന കണ്ണൻ ട്രാവൽസിനുള്ളിലാണ് തീപിടുത്തമുണ്ടായത്. അരീക്കോട് സ്വദേശി സ്വരൂപ് കുമാര്‍ ആണ് മരിച്ചത്.
 
റോഡിലൂടെ പോയ വാഹനയാത്രക്കാരാണ് തീപിടുത്തം നടന്ന വിവരം അറിയിച്ചത്. തുടര്‍ന്ന് മീഞ്ചന്ത ഫയര്‍ ഫോഴ്സ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി തീയണയ്ക്കുകയായിരുന്നു. തീയണയ്ക്കാനുള്ള ശ്രമത്തിനിടെ കത്തിക്കരിഞ്ഞ സാധനങ്ങള്‍ക്കിടയിൽ നിന്ന് രക്തം കിനിഞ്ഞിറങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെത്തിയത്.
 
സ്ഥാപനം അകത്തു നിന്ന് പൂട്ടിയ നിലയിലായിരുന്നുവെന്നാണ് വിവരം. എന്നാൽ തീപിടുത്തത്തിന്‍റെ കാരണം വ്യക്തമല്ലെന്നും കൂടുതൽ അന്വേഷണം നടത്തേണ്ടതുണ്ടെന്നും നല്ലളം പോലീസ് സമയം മലയാളത്തോട് പറഞ്ഞു. സംഭവത്തിന് ശേഷം സ്ഥലത്ത് പോലീസ് കാവലേര്‍പ്പെടുത്തിയിട്ടുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments