Webdunia - Bharat's app for daily news and videos

Install App

പിണറായിയുടെ ആഭ്യന്തരവകുപ്പില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍; പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കി

പിണറായിയുടെ പൊലീസില്‍ പൂര്‍ണ വിശ്വാസമെന്ന് ശോഭാ സുരേന്ദ്രന്‍

Webdunia
വ്യാഴം, 5 ഒക്‌ടോബര്‍ 2017 (12:26 IST)
കേരളത്തിലെ പൊലീസ് സേനയിലും ആഭ്യന്തരവകുപ്പിലും പൂര്‍ണവിശ്വാസമാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍. ആ വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ മാത്രമാണ് അമിത് ഷാ ഉള്‍പെടെയുള്ള ബിജെപി നേതാക്കള്‍ കേരളത്തിലെത്തുന്നതെന്നും അവര്‍ പറഞ്ഞു.  
 
മറ്റ് സംസ്ഥാനങ്ങളിലേക്ക് പോകുന്ന വേളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് അവിടെയുള്ള പൊലീസിനെ വിശ്വാസത്തിലെടുക്കാന്‍ കഴിയുന്നില്ലെന്നും ശോഭ ചോദിച്ചു. പൊലീസിന്റെയും ആര്‍എസ്എസിന്റെയും ഒരേ കാക്കിയാണെന്നും ശോഭാ സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
 
അതേസമയം, ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷാ യാത്രയിൽ പങ്കെടുക്കാൻ അമിത് ഷാ ഇന്ന് എത്തില്ല. ഡല്‍ഹിയില്‍ നടക്കുന്ന തിരക്കിട്ട രാഷ്ട്രീയ ചര്‍ച്ചകള്‍ മൂലമാണ് അമിത് ഷാ പങ്കെടുക്കാത്തതെന്ന വിശദീകരണമാണ് ബിജെപി നല്‍കിയത്. 
 
മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലൂടെ നടക്കുന്ന പദയാത്രയില്‍ അമിത് ഷാ പങ്കെടുക്കുമെന്ന് അറിഞ്ഞതിനെ തൂടര്‍ന്ന് സിപിഐഎം പ്രവര്‍ത്തകര്‍ കടകളടച്ച് പ്രതിഷേധിക്കാന്‍ തീരുമാനിച്ചിരുന്നു. പിണറായിയിലെ കടകളെല്ലാം ഇപ്പോള്‍ അടഞ്ഞു കിടക്കുകയാണ്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം
Show comments