Webdunia - Bharat's app for daily news and videos

Install App

ഷഹലയുടെ മരണം: അധ്യാപകനടക്കം നാലുപേർ ഒളിവിൽ, ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യം തേടി ഹൈക്കോടതിയിലേക്ക്

Webdunia
ഞായര്‍, 24 നവം‌ബര്‍ 2019 (09:51 IST)
ക്ലാസ് മുറിയിൽ നിന്നും പാമ്പുകടിയേറ്റ് ചികിത്സ വൈകി പെൺകുട്ടി മരിച്ച സംഭവത്തിൽ പ്രതി ചേർക്കപ്പെട്ട അധ്യാപകനടക്കം നാലുപേർ ഒളിവിൽ. സ്കൂൾ ഹെഡ്‌മാസ്റ്റർ മോഹൻ കുമാർ, പ്രിൻസിപ്പൽ കരുണാകരൻ, അധ്യാപകൻ ഷിജിൽ, പെൺക്കുട്ടിയെ ചികിത്സിച്ച തലൂക്ക് ആശുപത്രിയിലെ ഡോക്ടർ ജിസ എന്നിവരെ അറസ്റ്റ് ചെയ്യാൻ പൊലീസിന് സാധിച്ചിട്ടില്ല.
 
അന്വേഷണ സംഘം ഇവരുടെ വീടുകളിൽ എത്തി എങ്കിലും സ്ഥലത്തില്ല എന്നായിരുന്നു ബന്ധുക്കളുടെ മറുപടി. ഇതോടെ മൊഴിയെടുക്കാനാവാതെ പൊലീസ് മടങ്ങുകയായിരുന്നു. തിരികെ എത്തിയ ഉടൻ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യണം എന്ന് ബന്ധുക്കൾക്ക് പൊലീസ് നിർദേശം നക്കിയിട്ടുണ്ട്. ഷഹലയുടെ മരണവുമായി ബന്ധപ്പെട്ട് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് ലഭിച്ചതിന് ശേഷം അറസ്റ്റ് മതി എന്ന നിലപാടിലാണ് നിലവിൽ പൊലീസ്.  
 
അതേസമയം പെൺക്കുട്ടിയെ ചികിത്സിച്ച ഡോക്ടർ മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങുകയാണ്. ജിസ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഭഷന്നോട് നിയമോപദേശം തേടി. ജാമ്യം ലഭിക്കാൻ സാധ്യതയില്ല എന്ന നിയമോപദേശമാണ് ലഭിച്ചത് എങ്കിലും നാളെ മുൻകൂർ ജാമ്യത്തിന് അപേക്ഷ നൽകിയേക്കും. മരുന്നുകളുടെ അഭാവവും ആശുപത്രിയിലെ അസൗകര്യങ്ങളും പ്രതിസന്ധി ഉണ്ടാക്കി എന്ന് കോടതിയിൽ വിശദീകരിക്കാനാണ് നിയമോപദേശം ലഭിച്ചിരിക്കുന്നത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

മലയാള സിനിമാ, സീരിയല്‍ രംഗം പൂര്‍ണമായും സ്ത്രീ സൗഹൃദമാകും: മന്ത്രി സജി ചെറിയാന്‍

പേരാമ്പ്രയില്‍ നിന്ന് പോക്‌സോ കേസില്‍പ്പെട്ട് മുങ്ങിയ അസം സ്വദേശിയെ പട്യാലയില്‍ നിന്ന് പിടികൂടി കേരള പൊലീസ്

യുവതിയുടെ പീഡന പരാതി: ബ്രോ ഡാഡി അസിസ്റ്റന്റ് ഡയറക്ടര്‍ മന്‍സൂര്‍ റഷീദ് അറസ്റ്റില്‍

സര്‍വീസ് മോശം; ഒല ഇലക്ട്രിക് സ്‌കൂട്ടര്‍ ഷോറൂമിന് തീയിട്ട് യുവാവ്

2000 ഓണച്ചന്തകള്‍ക്ക് തുടക്കമായി; പഴം, പച്ചക്കറികള്‍ക്ക് 30 ശതമാനം വരെ വിലക്കുറവ്

അടുത്ത ലേഖനം
Show comments