Webdunia - Bharat's app for daily news and videos

Install App

'ഞാന്‍ അത് ഛര്‍ദിച്ചു കളഞ്ഞു, ഇനി കുഴപ്പമില്ല'; വിഷം നല്‍കിയ കാര്യം ഗ്രീഷ്മ പറഞ്ഞപ്പോള്‍ ഷാരോണ്‍ രാജിന്റെ പ്രതികരണം

മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണിനോട് നിരന്തരം ആവശ്യപ്പെട്ടു

Webdunia
തിങ്കള്‍, 31 ഒക്‌ടോബര്‍ 2022 (08:09 IST)
പാറശ്ശാല ഷാരോണ്‍ രാജ് കൊലപാതക കേസില്‍ വഴിത്തിരിവായത് ഗ്രീഷ്മയുടെ കുറ്റസമ്മത മൊഴി. എട്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് ഗ്രീഷ്മ കുറ്റം സമ്മതിച്ചത്. വേറൊരു വിവാഹം ഉറപ്പിച്ചപ്പോള്‍ ഷാരോണിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് കഷായത്തില്‍ വിഷം കലര്‍ത്തി നല്‍കിയതെന്നാണ് ഗ്രീഷ്മ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നത്. 
 
മറ്റൊരു വിവാഹം ഉറപ്പിച്ചതോടെ പ്രണയബന്ധത്തില്‍ നിന്ന് പിന്മാറാന്‍ ഷാരോണിനോട് നിരന്തരം ആവശ്യപ്പെട്ടു. എന്നാല്‍ ഷാരോണ്‍ സമ്മതിച്ചില്ല. അതിനിടെയാണ് ഒക്ടോബര്‍ 14 ന് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. അമ്മാവന്‍ കൃഷിക്കായി സൂക്ഷിച്ചിരുന്ന തുരിശ് താന്‍ കുടിക്കുമെന്ന് ഗ്രീഷ്മ അവിടെവെച്ച് ഭീഷണിപ്പെടുത്തി. എന്നാല്‍ ഗ്രീഷ്മയെ ഷാരോണ്‍ അതില്‍ നിന്നു പിന്തിരിപ്പിച്ചു. പിന്നീട് ഷാരോണ്‍ വാഷ്‌റൂമില്‍ പോയി വന്ന സമയത്തിനുള്ളില്‍ കഷായത്തില്‍ ഗ്രീഷ്മ തുരിശ് കലര്‍ത്തി. 
 
ഷാരോണ്‍ തിരിച്ചെത്തിയപ്പോള്‍ തുരിശ് കലര്‍ത്തിയ കഷായം കാണിച്ച് ഇത് താന്‍ കുടിക്കുന്നതാണെന്ന് ഗ്രീഷ്മ പറഞ്ഞു. ഉടനെ അത് വാങ്ങി ഷാരോണ്‍ കുടിച്ചു. കഷായം കുടിച്ച ഉടനെ ഷാരോണ്‍ ഛര്‍ദിക്കാനും അവശനാകാനും തുടങ്ങി. അപ്പോഴാണ് താന്‍ കഷായത്തില്‍ തുരിശ് കലര്‍ത്തിയ കാര്യം ഗ്രീഷ്മ ഷാരോണിനോട് പറഞ്ഞത്. എന്നാല്‍ ഇക്കാര്യം ആരോടും പറയേണ്ട എന്നാണ് ഷാരോണ്‍ ഗ്രീഷ്മയ്ക്ക് നിര്‍ദേശം നല്‍കിയത്. താന്‍ അത് ഛര്‍ദിച്ചു കളഞ്ഞെന്നും ഇനി പ്രശ്‌നമൊന്നും ഉണ്ടാകില്ലെന്നും ഷാരോണ്‍ പറഞ്ഞതായി ഗ്രീഷ്മ വെളിപ്പെടുത്തി. 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments