Webdunia - Bharat's app for daily news and videos

Install App

പീഡനക്കേസ് പ്രതിയായ വിഴിഞ്ഞം സ്വദേശിയെ ഷാർജയിൽ നിന്ന് പിടികൂടി

എ കെ ജെ അയ്യർ
ഞായര്‍, 24 മാര്‍ച്ച് 2024 (10:11 IST)
കോട്ടയം : പീഡനക്കേസിൽ പ്രതിയായ വിഴിഞ്ഞം സ്വദേശിയായ യുവാവിനെ സി.ബി.ഐ ഇന്റർപോളിന്റെ സഹായത്തോടെ ഷാർജയിൽ നിന്ന് പിടികൂടി നാട്ടിലെത്തിച്ചു. വിഴിഞ്ഞം വലിയവിളാകം വീട്ടിൽ യഹിയാ ഖാൻ എന്ന നാല്പത്തിമൂന്നുകാരനാണ് പിടിയിലായത്.
 
കേസിനാസ്പദമായ സംഭവം നടന്നത് 2008 ലായിരുന്നു. വീടുവീടാന്തരം പത്രക്കച്ചവടം നടത്തി വന്നിരുന്ന ഇയാൾ പാലായിലെ ഒരു വീട്ടിൽ ഒറ്റയ്ക്കായിരുന്നു മാനസിക വെല്ലുവിളി നേരിട്ടിരുന്ന പെൺകുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയായിരുന്നു. ഇയാളെ പാലാ പോലീസ് അറസ്റ്റ് ചെയ്‌തെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ ഇയാൾ ഒളിവിൽ പോയി.
 
മലപ്പുറം, കണ്ണൂർ എന്നീ സ്ഥലങ്ങളിൽ ഒളിവിൽ കഴിഞ്ഞ ശേഷം ഇയാൾ ഷാർജയിലേക്ക് കടന്നിരുന്നു. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിന്റെ അടിസ്ഥാനത്തിൽ സി.ബി.ഐ ഇന്റർപോളിന്റെ സഹായത്തോടെ ഇയാളെ ഷാർജയിൽ നിന്ന് പിടികൂടുകയായിരുന്നു. പ്രതിയെ കഴിഞ്ഞ ദിവസം കൊച്ചിയിൽ എത്തിച്ചു കോടതിയിൽ ഹാജരാക്കി. പാലാ പോലീസ് ഡി.വൈ.എസ്.പി സദൻ ഉൾപ്പെടെയുള്ള സംഘമാണ് പ്രതിയെ കൊച്ചിയിൽ കൊണ്ടുവന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിയമ നിര്‍മാണ ശുപാര്‍ശ മുന്‍നിര്‍ത്തി അമിക്കസ് ക്യൂറിയെ നിയമിച്ച് ഹൈക്കോടതി; എടുത്തത് 26കേസുകള്‍

പിഎംവിദ്യാലക്ഷ്മി പദ്ധതി; എന്തെല്ലാം അറിഞ്ഞിരിക്കണം

ടിക് ടോക്കിന്റെ നിരോധനം പിന്‍വലിച്ച് നേപ്പാള്‍

സര്‍ക്കാര്‍ സ്ഥാപനങ്ങളിലെ നിയമനം; നിയമങ്ങള്‍ ഇടയ്ക്ക് വെച്ച് മാറ്റാന്‍ ആകില്ലെന്ന് സുപ്രീം കോടതി

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 1320 രൂപ

അടുത്ത ലേഖനം
Show comments