Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘യുവതിയെ ഫോണില്‍ വിളിച്ചിട്ടില്ല, അവരെ തനിക്കറിയില്ല’; ലൈംഗികാരോപണം നിഷേധിച്ച് മുകേഷ് രംഗത്ത്

‘യുവതിയെ ഫോണില്‍ വിളിച്ചിട്ടില്ല, അവരെ തനിക്കറിയില്ല’; ലൈംഗികാരോപണം നിഷേധിച്ച് മുകേഷ് രംഗത്ത്

‘യുവതിയെ ഫോണില്‍ വിളിച്ചിട്ടില്ല, അവരെ തനിക്കറിയില്ല’; ലൈംഗികാരോപണം നിഷേധിച്ച് മുകേഷ് രംഗത്ത്
തിരുവനന്തപുരം , ബുധന്‍, 10 ഒക്‌ടോബര്‍ 2018 (12:58 IST)
കാസ്റ്റിംഗ് ഡയറക്ടറായ ടെസ് ജോസഫ് ഉന്നയിച്ച ലൈംഗികാരോപണം നിഷേധിച്ച് നടനും എംഎൽഎയുമായ മുകേഷ് രംഗത്ത്.

ആരോപണം ഉന്നയിച്ച ടെസ് ജോസഫിനെ തനിക്കറിയില്ല. കണ്ടതായി പോലും ഓര്‍ക്കുന്നില്ല. ഞാന്‍ അവരെ ഫോണിൽ വിളിച്ച് ശല്യം ചെയ്‌തിട്ടില്ല. തെറ്റിദ്ധാരണ മൂലമാകാം ഈ ആരോപണങ്ങളെന്നും മുകേഷ് വ്യക്തമാക്കി.

ടെസിനെ ഫോണില്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാര്‍ ആകാനും സാധ്യതയുണ്ട്. രാഷ്ട്രീയ മുതലെടുപ്പിനു വേണ്ടിയല്ല താന്‍ ആരോപണം ഉന്നയിച്ചതെന്ന് ടെസ് വ്യക്തമാക്കിയിട്ടുണ്ട്. ഇക്കാര്യം എല്ലാവരും മാനിക്കണമെന്നും മുകേഷ് പറഞ്ഞു.

അന്നത്തെ ടെലിവിഷന്‍ പരിപാടിയുടെ സംവിധായകനായ ഡെറക് ഒബ്രെയ്ന്‍ തന്റെ സുഹൃത്തും ഗുരുസ്ഥാനീയനുമാണ്. അദ്ദേഹവുമായി പിന്നീടും സഹകരിച്ച് പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവതിയുടെ ആരോപണം പോലെ
സംഭവിച്ചിരുന്നുവെങ്കില്‍ അങ്ങനെ ഉണ്ടാകുമായിരുന്നില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും. മി ടു ക്യാമ്പെയിനുകളെ പിന്തുണയ്‌ക്കുന്നു. ദുരനുഭവങ്ങൾ ഉണ്ടായാൽ പെൺകുട്ടികൾ കാത്തിരിക്കാതെ അപ്പോൾ തന്നെ പ്രതികരിക്കണം. കലാരംഗത്തേക്ക് കൂടുതൽ പെൺകുട്ടികൾ കടന്നുവരാന്‍ അത് കാരണമാകുമെന്നും മുകേഷ് പറഞ്ഞു.

19 വര്‍ഷം മുമ്പ് നടന്ന സംഭവമാണ് മി ടു ക്യാമ്പെയ്ന്‍റെ ഭാഗമായി ടെസ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

കോടീശ്വരന്‍ പരിപാടിയുമായി ബന്ധപ്പെട്ട് ഹോട്ടലില്‍ താമസിക്കുമ്പോള്‍ നിരന്തരം തന്റെ മുറിയിലെ ഫോണിലേക്ക് മുകേഷ് വിളിച്ച് ശല്യം ചെയ്യുമായിരുന്നെന്നും പ്രതികരിക്കാതെ വന്നപ്പോള്‍ തന്റെ മുറി നടന്റെ മുറിയ്ക്കടുത്തേക്ക് മാറ്റിച്ചു എന്നുമാണ് പരിപാടിയുടെ സാങ്കേതിക പ്രവര്‍ത്തകയായിരുന്ന ടെസ് വെളിപ്പെടുത്തിയത്.

പരിപാടി നടത്തിയ സ്ഥാപനത്തിന്റെ ഉടമയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ ഡെറക് ഒബ്രിയനാണ് അന്നു തന്നെ രക്ഷിച്ചതെന്നും ടെസ് ട്വീറ്റിലൂടെ വ്യക്തമാക്കിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റഫേല്‍ ഇടപാടില്‍ കേന്ദ്രസര്‍ക്കാരിന് തിരിച്ചടി; മുഴുവന്‍ വിവരങ്ങളും നല്‍കണമെന്ന് സുപ്രീംകോടതി