Webdunia - Bharat's app for daily news and videos

Install App

വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ചു; മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍

Webdunia
ബുധന്‍, 26 ജൂലൈ 2017 (11:09 IST)
വിവാഹ വാഗ്ദാനം നല്‍കി സഹപ്രവര്‍ത്തകയെ പീഡിപ്പിച്ച മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. മാതൃഭൂമി ന്യൂസ് ചാനലിലെ സീനിയര്‍ ന്യൂസ് എഡിറ്ററായ അമല്‍ വിഷ്ണുദാസിനെയാണ് സഹപ്രവര്‍ത്തകയായ യുവതിയുടെ പരാതിയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്കാണ് സഹപ്രവര്‍ത്തകയും മാധ്യമ പ്രവര്‍ത്തകയുമായ യുവതി പരാതി നല്‍കിയത്.
 
2015 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവമെന്നാണ് പരാതിയില്‍ പറയുന്നത്. അമല്‍ വിഷ്ണുദാസ് രോഗബാധിതനായി ആശുപത്രിയില്‍ കഴിയുന്ന സമയത്ത് ഒരു കീഴുദ്യോഗസ്ഥയെന്ന രീതിയില്‍ താന്‍ ആശുപത്രിയില്‍ പോകാറുണ്ടായിരുന്നുവെന്നും തുടര്‍ന്നാണ് അമല്‍ പ്രേമാഭ്യര്‍ത്ഥനയും വിവാഹ അഭ്യര്‍ത്ഥനയും നടത്തി തന്നെ പീഡിപ്പിച്ചതെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. 
 
പിതാവിന്റെ ചികിത്സയ്ക്കാണെന്ന് പറഞ്ഞ് തന്റെ കൈയില്‍ നിന്നും പലതവണ അമല്‍ പണം കൈപ്പറ്റിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു. പീഡനവിവരം ഉള്‍പ്പെടെയുള്ളാ കാര്യങ്ങള്‍ പുറത്ത് പറഞ്ഞാല്‍ ജോലി കളയിക്കുമെന്ന് തന്നെ ഭീഷണിപ്പെടുത്തിയതായും യുവതി നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

തിരുവനന്തപുരം കാക്കാമൂല ബണ്ട് റോഡില്‍ രണ്ടുവര്‍ഷത്തേക്ക് ഗതാഗത നിയന്ത്രണം

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

അടുത്ത ലേഖനം