Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

സരിതയുടെ കുരുക്കില്‍ രക്ഷയുണ്ടാകില്ലെന്ന് നിയമോപദേശം; ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും മുൻകൂർ ജാമ്യാപേക്ഷ നല്‍കും

സരിതയുടെ കുരുക്കില്‍ രക്ഷയുണ്ടാകില്ലെന്ന് നിയമോപദേശം; ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും മുൻകൂർ ജാമ്യാപേക്ഷ നല്‍കും

സരിതയുടെ കുരുക്കില്‍ രക്ഷയുണ്ടാകില്ലെന്ന് നിയമോപദേശം; ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും മുൻകൂർ ജാമ്യാപേക്ഷ നല്‍കും
തിരുവനന്തപുരം , വെള്ളി, 26 ഒക്‌ടോബര്‍ 2018 (13:55 IST)
സോളാർ ലൈംഗിക പീഡനക്കേസ് തിരിച്ചടിയാകുമെന്ന നിഗമനത്തിലെക്ക് യുഡിഎഫ്. പരാതിക്കാരിയായ സരിതാ എസ് നായരുടെ മൊഴി ശക്തമായതിനാല്‍ ഉമ്മൻചാണ്ടിയും കെസി വേണുഗോപാലും
ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകും.

ജാമ്യമില്ലാ കുറ്റം ചുമത്തപ്പെട്ട സാഹചര്യത്തില്‍ ഉമ്മന്‍ചാണ്ടിയും വേണുഗോപാലും കൊച്ചിയിലെ അഭിഭാഷകരുമായി ചര്‍ച്ച നടത്തിയ ശേഷം ലഭിച്ച നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മുൻകൂർ ജാമ്യാപേക്ഷ നേടാന്‍ നീക്കമാരംഭിച്ചത്.

അടുത്ത ദിവസങ്ങളില്‍ ഹൈക്കോടതിയെ സമീപിക്കാനാണ് ഇരുവരും നീക്കം നടത്തുന്നത്. വാദത്തിനായി സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകരെ എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്. എന്നാല്‍, പരാതിക്കാരിയുടെ മൊഴി ക്രൈംബ്രാഞ്ച് വീണ്ടും രേഖപ്പെടുത്തി.

പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം, വഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ഉമ്മൻചാണ്ടിക്കെതിരെ ചുമത്തിയിരിക്കുന്നത്. ബലാത്സംഗം, സ്ത്രീത്വത്തെ അപമാനിക്കൽ, കേരളാ പൊലീസ് ചട്ടത്തിലെ വകുപ്പുകൾ എന്നിവയാണ് കെസി വേണുഗോപാലിനെതിരെയുള്ളത്.

ഈ സാഹചര്യത്തില്‍ എഫ്ഐആ‍ർ റദ്ദാക്കാനാവശ്യപ്പെട്ട്  ഹൈക്കോടതിയെ സമീപിച്ചിട്ട് കാര്യമില്ലെന്ന് നിയമോപദേശം ലഭിക്കുകയായിരുന്നു. പരാതിക്കാരിയായ സരിതയുടെ മൊഴി ശക്തമായതാണ് ഉമ്മൻചാണ്ടിക്കും
കെസി വേണുഗോപാലിനും തിരിച്ചടിയാകുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബാർക്കോഴക്കേസിൽ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെ എം മാണി ഹൈക്കോടതിയിൽ