ശബരിമലയിലെത്തുന്ന തീർത്ഥാടകരെ നിരീക്ഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കി പൊലീസ്
ശബരിമലയിലെത്തുന്ന തീർത്ഥാടകരെ നിരീക്ഷിക്കാൻ പ്രത്യേക പദ്ധതിയൊരുക്കി പൊലീസ്
മണ്ഡല കാലത്ത ശബരിമലയിലേക്കെത്തുന്ന എല്ലാ തീർത്ഥാടകരേയും കർശനമായി നിരീക്ഷിക്കാനൊരുങ്ങി പൊലീസ്. കെ എസ് ആർ ടി സിയുമായി ചേർന്നുകൊണ്ടാണ് പൊലീസ് ഈ പദ്ധതി തയ്യാറാക്കുന്നത്. ദർശനസമയത്തെ നാല് മണിക്കൂർ വീതമുള്ള പ്രത്യേക സ്ലോട്ടുകളായി തിരിച്ച് ഓരോ സ്ലോട്ടിലും കടത്തിവിടുന്ന തീർത്ഥാടകരുടെ എണ്ണം 30,000 ആക്കും.
ഒരു ദിവസത്തെ നാലു മണിക്കൂര്‍ വീതമുള്ള ടൈം സ്ളോട്ടുകളായി തിരിക്കും. പ്രളയത്തിൽ പമ്പ തകർന്നതിനാൽ സ്വകാര്യ വാഹനങ്ങളെ ഒന്നും തന്നെ കടത്തിവിടില്ല. കെ എസ് ആർ ടി സിയിൽ മാത്രമായിരിക്കും പ്രവേശനം അനുവദിക്കുക. നിലയ്ക്കലില്‍നിന്നു പമ്പയിലേക്കുള്ള ടിക്കറ്റിനായി കെഎസ്ആര്‍ടിസിയുടെ വെബ്സൈറ്റില്‍ കയറി മുന്‍കൂട്ടി ബുക്ക് ചെയ്യുകയും വേണം.
ഈ ടിക്കറ്റുമായി നിലയ്ക്കലിലെത്തുന്നവരെയാണ് ബസില്‍ കയറ്റുന്നത്. ടിക്കറ്റില്‍ ക്യൂ ആര്‍ കോഡുള്ളതിനാല്‍ അതുമായി ഒരാള്‍ നിലയ്ക്കലിലെത്തിയാലും തിരികെ പോകാന്‍ പമ്പയില്‍നിന്നു ബസില്‍ കയറിയാലും സൈറ്റിൽ രേഖപ്പെടുത്താനാകും. അതോടെ എത്രപേര്‍ നിലയ്ക്കലും പമ്പയിലും സന്നിധാനത്തുമുണ്ടെന്നും ആരൊക്കെയാണെന്നും മേല്‍വിലാസം സഹിതം പൊലീസ് ഉദ്യോഗസ്ഥർക്ക് അറിയാനാകും.