Webdunia - Bharat's app for daily news and videos

Install App

സരിതയ്ക്ക് തമിഴ്നാട്ടില്‍ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം; സരിതയുടെ എല്ലാ കേസുകളും ഇനി അഡ്വ. ആളൂര്‍ വാദിക്കും

സരിതയുടെ എല്ലാ കേസുകളും ഇനി അഡ്വ. ആളൂര്‍ വാദിക്കും

Webdunia
ശനി, 22 ഒക്‌ടോബര്‍ 2016 (13:58 IST)
സോളാര്‍തട്ടിപ്പ് കേസില്‍ പ്രതിയായ സരിത എസ് നായര്‍ക്ക് തമിഴ്നാട്ടിലെ സോളാര്‍ കമ്പനിയില്‍ ഉന്നത ഉദ്യോഗം.  മധുരയിലെ ന്യൂ ഇറ എന്ന കമ്പനിയുടെ പ്രൊജക്‌ട് ഹെഡ്ഡായാണ് സരിത ചുമതലയേറ്റത്. പുതിയ ജോലിയില്‍ താന്‍ സാങ്കേതികമേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
 
മാര്‍ക്കറ്റിങ് ജോലിയില്‍ നില്ക്കുമ്പോള്‍ ആയിരുന്നു കേസില്‍ പെട്ടുപോയതെന്നും പുതിയ ജോലിയില്‍ സാങ്കേതികമേഖല മാത്രമാണ് കൈകാര്യം ചെയ്യുന്നതെന്നും സരിത പറഞ്ഞു. പദ്ധതിക്കായി ഏകജാലക സംവിധാനമാണ് തമിഴ്നാട്ടിലുള്ളതെന്നും അതിനാല്‍ കേരളത്തില്‍ വ്യവസായം നടത്തിയതിലും എളുപ്പമാണെന്നും സരിത അഭിപ്രായപ്പെട്ടു.
 
അതേസമയം, സോളാര്‍ തട്ടിപ്പുമായി ബന്ധപ്പെട്ട എല്ലാ കേസുകളും വാദിക്കാന്‍ അഡ്വ ബി എ ആളൂരിനെ സരിത സമീപിച്ചു. തന്റെ ഭാഗത്തെ ന്യായം അവതരിപ്പിക്കാന്‍ അനുയോജ്യനായ വ്യക്തി എന്ന നിലയ്ക്കാണ് ആളൂരിനെ സമീപിച്ചതെന്നും സരിത വ്യക്തമാക്കി.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments