Webdunia - Bharat's app for daily news and videos

Install App

‘ഈ മുടി സഖാവ് പിണറായി വിജയനും മണിക്കും ഇരിക്കട്ടെ‘; വനം മുറിച്ചതിൽ പ്രതിഷേധിച്ച് സ്വന്തം മുടി മുറിച്ച് നൽകി മീന

Webdunia
ബുധന്‍, 19 ജൂണ്‍ 2019 (16:55 IST)
വൈദ്യുതി ലൈന്‍ വലിക്കുന്നതിനായി ശാന്തിവനത്തിലെ മരങ്ങള്‍ വീണ്ടും മുറിച്ച കെ എസ് ഇ ബിയുടെ തീരുമാനത്തിൽ പ്രതിഷേധിച്ച് ശാന്തിവനത്തിന്റെ ഉടമ മീന മേനോൻ പരസ്യമായി സ്വന്തം മുടി മുറിച്ചു. കാവിന് ഉള്ളിലുള്ള എട്ട് മരങ്ങള്‍ കൂടി മുറിക്കുകയാണ് കെ എസ് ഇ ബി. 
 
മരംമുറിക്കുന്നത് ഭൂമിയുടെ മുടി മുറിക്കുന്നതിന് തുല്യമാണെന്ന് മീന മേനോന്‍ പറയുന്നു. കാവ് നശിപ്പിക്കുന്നതിനെതിരായ സമരങ്ങളൊന്നും ഫലം കാണാതെ ആയതോടെയാണ് മീന സ്വന്തം മുടി മുറിച്ച് നൽകിയത്. 
 
മുറിച്ച മുടി മുഖ്യമന്ത്രി പിണറായി വിജയനും വൈദ്യുതമന്ത്രി എം എം മണിക്കും അയച്ച് കൊടുക്കുമെന്നും അവർ പരസ്യമായി അറിയിച്ചു.  എറണാകുളം ജില്ലയിലെ വടക്കന്‍ പറവൂരിലെ ശാന്തിവനത്തിലൂടെ 110 കെവി ലൈന്‍ വലിക്കുന്നതിനെതിരെ പ്രതിഷേധമുയര്‍ന്നിരുന്നു. മരങ്ങള്‍ മുറിക്കുന്നത് ശാന്തിവനത്തിലെ ജൈസമ്പത്തിനെ നശിപ്പിക്കുമെന്നായിരുന്നു പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടിയിരുന്നത. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ജോലി സമ്മർദ്ദം മറികടക്കാൻ വീട്ടിൽ നിന്നും പഠിപ്പിക്കണം, ദൈവത്തെ ആശ്രയിച്ചാൽ മറികടക്കാനാകും: വിവാദ പരാമർശവുമായി നിർമല സീതാരാമൻ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച ട്യൂഷന്‍ സെന്റര്‍ അദ്ധ്യാപകന്‍ അറസ്റ്റില്‍

പോലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്ത നിലയിൽ

സത്യം പറഞ്ഞവരൊക്കെ ഒറ്റപ്പെട്ടിട്ടേയുള്ളു, അൻവറിന് നൽകുന്നത് ആജീവനാന്ത പിന്തുണയെന്ന് യു പ്രതിഭ

ഒരിടവേളയ്ക്കു ശേഷം വീണ്ടും മഴയെത്തുന്നു; സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

അടുത്ത ലേഖനം
Show comments