Webdunia - Bharat's app for daily news and videos

Install App

കോഴിക്കോട് കടപ്പുറത്ത് സംഗീത സന്ധ്യ ഏപ്രിൽ 2 ന് ഞായറാഴ്ച; ശാന്തിഗിരി വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയരും*

Webdunia
വ്യാഴം, 30 മാര്‍ച്ച് 2023 (16:51 IST)
കോഴിക്കോട്: സാമൂതിരിയുടെ നാട്ടിൽ ശാന്തിഗിരിയുടെ വിസ്മയസൗധം -വിശ്വജ്ഞാനമന്ദിരം- സമർപ്പണത്തിന് കേളികൊട്ടുയരുന്നു. ഏപ്രിൽ രണ്ടിന് വൈകുന്നേരം ആറു മണി മുതൽ കോഴിക്കോട് കടലോരത്തെ ഫ്രീഡം സ്ക്വയറിൽ ഗായകർ സംഗീതസന്ധ്യ ഒരുക്കിയാണ് വിശ്വജ്ഞാനമന്ദിരം സമർപ്പണത്തിന് കേളികൊട്ടുയർത്തുന്നത്. 
 
മലയാളത്തിലെ നിത്യഹരിത ഗാനങ്ങൾ ഗായകർ ആലപിക്കുമ്പോൾ ആസ്വാദകരായി സംഗീതത്തെ നെഞ്ചെറ്റുന്ന കോഴിക്കോട്ടുകാരുണ്ടാകും.പഴയതലമുറയിലേയും പുതു തലമുറയിലേയും ഗായകർ റംസാനിലെ രാവിനെ സംഗീത സാന്ദ്രമാക്കുന്ന മതസൗഹാർദ്ദ ഗാനങ്ങൾ ആലപിക്കും. 
 
ചടങ്ങിൽ കോഴിക്കോട്ടെ വിവിധ മേഖലകളിൽ പ്രമുഖരായ സർഗപ്രതിഭകളെ ആദരിക്കും. കവിയും ഗാനരചയിതാവുമായ പി.കെ. ഗോപി, ചലച്ചിത്രപ്രവർത്തകരായ ജോയ് മാത്യു, കോഴിക്കോട് നാരായണൻ നായർ, ഹരീഷ് കണാരൻ, മുസ്തഫ, അപ്പുണ്ണിശശി, വിജിലേഷ്, നവാസ് വള്ളികുന്ന്, വിജിത്ത് ബാല, നാടകപ്രവർത്തകൻ ശിവദാസ് പൊയിൽകാവ്, ഗായകരായ ഷാഫി കൊല്ലം, അമൃതവർഷിണി, ഋതുരാജ് തുടങ്ങിയവർ ആദരവ് ഏറ്റുവാങ്ങും.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments