Webdunia - Bharat's app for daily news and videos

Install App

ദിലീപിനൊപ്പം നടി ഇഴുകി ചേർന്നഭിനയിച്ച ഗാനരംഗങ്ങൾ ചേതോഹരം, ദിലീപിനെ പിന്തുണച്ചത് കൊണ്ട് ഡൽഹിയിൽ നിന്ന് ഒരാൾ ഭീഷണിപ്പെടുത്തുന്നു; സലിം ഇന്ത്യ പറയുന്നു

ശത്രുക്കൾ അഞ്ജാതരായി ഇരിക്കട്ടെ: സലിം ഇന്ത്യ

Webdunia
തിങ്കള്‍, 4 ഡിസം‌ബര്‍ 2017 (09:12 IST)
കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിലെ ഗൂഢാ‌ലോചനയുമായി ബന്ധപ്പെട്ട് നടൻ ദിലീപിനെ അറസ്റ്റ് ചെയ്തതു മുതൽ ദിലീപിനു പൂർണ പിന്തുണയുമായി രംഗത്തെത്തിയ വ്യക്തിയാണ് എഴുത്തുകാരൻ സലിം ഇന്ത്യ. ദിലീപിനായി ഒറ്റയാൾ പോരാട്ടമായിരുന്നു സലിം ഇന്ത്യ നടത്തിയത്. 
 
ദിലീപ് കുറ്റവാളിയല്ലെന്നാണ് ഇപ്പോഴും വിശ്വസിക്കുന്നതെന്ന് സലിം ഇന്ത്യ പറയുന്നു. ഒരുകാലത്ത് കേരള ജനത നെഞ്ചിലേറ്റിയ താരമാണ് ദിലീപെന്നും അദ്ദേഹത്തിനു ഒരു ആപത്ത് വന്നപ്പോൾ തിരിഞ്ഞ് നോക്കാൻ ആരുമില്ലാതായെന്നും സലിം ഇന്ത്യ പറയുന്നു. മംഗളം സിനിമയ്ക്ക് നൽകിയ അഭിമുഖത്തിലാണ് സലിം ഇന്ത്യ ഇക്കാര്യങ്ങളെല്ലാം വെളിപ്പെടുത്തിയത്. 
 
ദിലീപിനു അനുകൂലമായി നിലപാടെടുത്തതിന്റെ കാരണത്തിൽ മറ്റാരുടെയൊക്കെയോ ശത്രുവായി മാറിയിരിക്കുകയാണ് താനെന്ന് സലിം ഇന്ത്യ പറയുന്നു. ഡൽഹിയിൽ നിന്നും ഒരാൾ നിരന്തരം തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുന്നു. ശത്രുക്കൾ അഞ്ജാതരായി തന്നെ ഇരിക്കട്ടെ. ദിലീപ് നിരപരാധിയാണെന്ന തെളിവുകൾ കോടതിയിൽ ഹാജരാക്കിക്കോളാം. സലിം ഇന്ത്യ പറയുന്നു. 
 
അതോടൊപ്പം, ആക്രമിക്കപ്പെട്ട നടിയെ കുറിച്ചും സലിം ഇന്ത്യ പറയുന്നുണ്ട്. 'കുഞ്ഞുനാൾ മുതലേ പ്രതിഭയുടെ പൊൻതിളക്കം നടിയിൽ ഉണ്ടായിരുന്നു. വളർന്നപ്പോൾ അഭിനേത്രി എന്ന നിലയിൽ തെന്നിന്ത്യയിൽ തന്നെ ഒന്നാം നമ്പർ ആയി മാറി. ദിലീപിനൊപ്പം ഇഴുകി ചേർന്നഭിനയിച്ച രംഗങ്ങളൊക്കെ ചേതോഹരം. നടിയെ കണ്ട് സംസാരിക്കാൻ കഴിയില്ല. സംസാരിച്ചാൽ സ്വാധീനിക്കാൻ ശ്രമിച്ചുവെന്നാകും' - സലിം ഇന്ത്യ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

മഴ മുന്നറിയിപ്പ്: തിങ്കളാഴ്ച ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

ബാലികയെ കൊലപ്പെടുത്തിയ കേസിൽ അമ്മയുടെ കാമുകന്റെ വധശിക്ഷ ഹൈക്കോടതി ജീവപര്യന്തമായി കുറച്ചു

അടുത്ത ലേഖനം
Show comments