Webdunia - Bharat's app for daily news and videos

Install App

വനിതാ ഹൗസ് സർജനെ കൈയേറ്റം ചെയ്‌ത സംഭവം: മന്ത്രി സജി ചെറിയാന്റെ ഗൺമാന് സസ്‌പെൻ‌ഷൻ

Webdunia
വ്യാഴം, 16 ഡിസം‌ബര്‍ 2021 (22:34 IST)
ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രാത്രിഡ്യൂട്ടിക്കിടെ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്ത സംഭവത്തിൽ മന്ത്രി സജി ചെറിയാന്റെ ഗൺമാനായ അനീഷ്‌മോനെ സസ്‌പെൻഡ് ചെയ്‌തു. നേരത്തെ സംഭവത്തിൽ അനി‌ഷ് മോനെതിരെ അമ്പലപ്പുഴ പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.
 
ശനിയാഴ്ച രാത്രി പതിനൊന്നരയോടെ ആശുപത്രിയിലെ പതിനാറാം വാര്‍ഡിലായിരുന്നു സംഭവം. അനീഷ്മോന്റെ അച്ഛന്‍ കുഞ്ഞുകുഞ്ഞ് (പീയൂസ് -73) പനിയെത്തുടര്‍ന്ന് ഇവിടെ ചികിത്സയിലായിരുന്നു. രാത്രി നില വഷളായതിനെ തുടർന്ന് ഇദ്ദേഹത്തെ അടിയന്തരപരിചരണം നല്‍കാന്‍ പ്രത്യേക മുറിയിലേക്കു മാറ്റുന്നതിനിടെയാണ് അനീഷ്മോന്‍ സ്ഥലത്തെത്തിയത്.
 
രോഗി മരിച്ചതോടെ രോഷാകുലനായ അനീഷ്മോന്‍ വനിതാ ഹൗസ് സര്‍ജനെ കൈയേറ്റംചെയ്യുകയും ഭീഷണിമുഴക്കുകയും ചെയ്യുകയായിരുന്നു. ആശുപത്രി സൂപ്രണ്ട് ഉടന്‍തന്നെ പോലീസിനെ അറിയിക്കുകയും പ്രതിയെ അറസ്റ്റുചെയ്യണമെന്നാവശ്യപ്പെടുകയും ചെയ്തു. വനിതാ ഹൗസ് സർജന്റെ മൊഴിയിലാണ് പോലീസ് കേസെടുത്തത്. തുടർന്ന് പോലീസ് പ്രതിയെ അറസ്റ്റുചെയ്യാത്തതില്‍ പ്രതിഷേധിച്ച് ഹൗസ് സര്‍ജന്മാര്‍ സമരം ആരംഭിച്ചിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

'തെറ്റാണെങ്കില്‍ മാനനഷ്ടക്കേസ് കൊടുക്കട്ടെ'; ഷാഫിക്ക് നാല് കോടി നല്‍കിയെന്ന് ആവര്‍ത്തിച്ച് ബിജെപി, കോണ്‍ഗ്രസ് പ്രതിരോധത്തില്‍

ഇതെന്താവുമോ എന്തോ?, ജീവനക്കാരെ പിരിച്ചുവിടുന്നത് ഹോബിയാക്കിയ ഇലോണ്‍ മസ്‌കിന് അമേരിക്കന്‍ സര്‍ക്കാരിന്റെ ചെലവ് ചുരുക്കാനുള്ള അധിക ചുമതല നല്‍കി ട്രംപ്

അടുത്ത ലേഖനം
Show comments