'കുഞ്ഞുവിനെ ഗൾഫിൽ കൊണ്ടുപോകണം';ലിനിയുടെ അവസാനത്തെ ആഗ്രഹവും സഫലമാക്കി സജീഷ്
ലിനി ഭര്‍ത്താവ് സജീഷിന് വേണ്ടി എഴുതിയ കത്തിലെ ആഗ്രഹങ്ങളിലൊന്നായിരുന്നു മകന് കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നത്.
കേരളത്തിന്റെ നിപ്പാ അതിജീവനത്തിന്റെ പ്രതീകമാണ് സിസ്റ്റര്‍ ലിനി. സ്വന്തം ജീവന് അപകടത്തിലാകുന്നത് അവഗണിച്ച് രോഗബാധിതരെ ശുശ്രൂഷിക്കാന്‍ പരിശ്രമിച്ച് മരണത്തിന് കീഴടങ്ങിയ ലിനിയുടെ നിസ്വാര്‍ത്ഥത വലിയ ചര്‍ച്ചായിരുന്നു. ലിനി ഭര്‍ത്താവ് സജീഷിന് അവസാനമായി എഴുതിയ കത്തും നെഞ്ചില്‍ തൊടുന്നതായിരുന്നു. ലിനി ഭര്‍ത്താവ് സജീഷിന് വേണ്ടി എഴുതിയ കത്തിലെ ആഗ്രഹങ്ങളിലൊന്നായിരുന്നു മകന് കുഞ്ഞുവിനെ ഗള്‍ഫില്‍ കൊണ്ടുപോകണമെന്നത്. മകന് കുഞ്ഞുവുമായി ഗള്‍ഫിലെത്തിയ അനുഭവം സജീഷ് തന്നെയാണ് പങ്കുവച്ചിരിക്കുന്നത്. ഫെഡറേഷന് ഓഫ് ഇന്ത്യന്‍ നഴ്സസ് ഖത്തറും റേഡിയോ സുനോ 91.7 എഫ് എമ്മും പ്രസ്സ് ഫോര്‍ മീഡിയയും ചേര്‍ന്ന് ഒരുക്കിയ ''ഭൂമിയിലെ മാലാഖമാര്‍'' എന്ന ചടങ്ങിനായാണ് സജീഷ് മകനുമായി ഗള്‍ഫിലെത്തിയത്.
ഖത്തര്‍ യാത്രയിലൂടെ കുഞ്ഞുവിനെ ഗള്‍ഫിലെത്തിച്ച എല്ലാവര്ക്കും നന്ദി അറിയിക്കുകയും ചെയ്തു സജീഷ്. ഖത്തറിലെ നഴ്സുമാരുടെ സ്നേഹവും സമ്മാനവും മറക്കാന്‍ കഴിയില്ലെന്ന് സജീഷ്.ആഷിക് അബു സംവിധാനം ചെയ്ത വൈറസ് എന്ന സിനിമയുടെ ട്രെയിലര്‍ ലോഞ്ചും ഖത്തറില്‍ വച്ചായിരുന്നു. റിമാ കല്ലിങ്കല്‍, ടൊവിനോ തോമസ് ,രേവതി, പാര്‍വതി, ആസിഫലി, പൂര്‍ണിമാ ഇന്ദ്രജിത്ത്, സൗബിന് ഷാഹിര്‍, രമ്യാ നമ്പീശന് തുടങ്ങിയവരാണ് നിപ്പാ അതിജീവനം പ്രമേയമായ സിനിമയിലെ താരങ്ങള്‍.
സജീഷിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം
ഖത്തര്‍ സന്ദര്‍ശനം മറക്കാനാവാത്ത ഒരുപിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ചു. ശരിക്കും ഖത്തര്‍ സന്ദര്‍ശനം കുഞ്ഞുവാണ് ആഘോഷിച്ചത്. മിയ പാര്‍ക്കിലെ റൈഡുകൾ, ഹോട്ടലിലെ സ്വിമ്മിംഗ് പൂളിലെ കുളി, മാളുകള്‍ കറങ്ങി ടോയ്സ് വാങ്ങി കൂട്ടല്‍ അങ്ങനെ അവന് ആര്‍മാദിക്കുകയായിരുന്നു. ഖത്തറിലെ മലയാളികള്‍ അവനെ നല്ലവണ്ണം ലാളിച്ചു. വൈറസ് സിനിമയുടെ ട്രെയിലര്‍ ശരിക്കും എന്നെ ഞെട്ടിച്ചു. റിമയുടെ സീന്‍ കണ്ടപ്പോള്‍ സ്ക്രീനില്‍ ലിനി ആണോ എന്ന് ഒരു നിമിഷം സംശയിച്ചു. ആ സീന്‍ വന്നപ്പോള്‍ കാണികളുടെ നീണ്ട കൈയ്യടി ലിനിയോടുളള അവരുടെ സ്നേഹം എത്രമാത്രം ആണെന്ന് മനസ്സിലായി. ട്രെയിലര്‍ നിപ ഭീതി നിറഞ്ഞ നാളുകളിലേക്ക് മനസ്സിനെ കൊണ്ടുപോയി. ചടങ്ങില്‍ വച്ച് സംവിധായകന് ആഷിക്ക് അബുവില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി. ആ സമയം ലിനിയുടെ മുഖചിത്ര കാരികേച്ചര്‍ കരീം ഗ്രാഫിയില്‍ നിന്നും ഏറ്റു വാങ്ങിയത് വളരെ അപ്രതീക്ഷിതമായി. പിന്നെ റേഡിയോ സുനോ എഫ് എം സ്റ്റുഡിയോയില്‍ വച്ച് ഞാനും കുഞ്ഞുവും പങ്കെടുത്ത അഭിമുഖപരിപാടിയില്‍ കുഞ്ഞു പാട്ട് പാടിയത് വേറിട്ട ഒരു അനുഭവമായി. റേഡിയോ ആര് ജെ മാരുടെ എല്ലാം ലാളനയും സമ്മാനവും ഏറ്റുവാങ്ങി