Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

റെഡ്മി X വരുന്നു, ഷവോമിയുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണിന്റെ പ്രത്യേഗതകൾ ഇങ്ങനെ !

റെഡ്മി X വരുന്നു, ഷവോമിയുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണിന്റെ  പ്രത്യേഗതകൾ ഇങ്ങനെ !
, വ്യാഴം, 2 മെയ് 2019 (10:54 IST)
മികച്ച സ്മാർട്ട്ഫോണുകളെ വിപണിയിലെത്തിച്ച് സ്മാർട്ട്ഫോൺ വിപണിയിലെ ആധിപത്യം വർധിപ്പിക്കാൻ തയ്യാറെടുക്കുകയാണ് ചൈനീസ് സ്മാർട്ട്ഫോൺ നിർമ്മാതാക്കളായ ഷവോമി. ഷവോമിയുടെ ഫ്ലാഗ്ഷിപ് സ്മാർട്ട്ഫോണായ റെഡ്മി X മെയ് 14ന് വിപണിയിൽ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ആദ്യം ചൈന്നീസ് വിപണിയിലായിരിക്കും ഫോൺ അവതരിപ്പിക്കുക എങ്കിലും അധികം വൈകാതെ തന്നെ റെഡ്മി X ഇന്ത്യൻ വിപണിയിലും എത്തും.
 
നിരവധി പ്രത്യേഗതകളുമായാവും റെഡ്മി X വിപണിയിൽ എത്തുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇതിൽ ഏറ്റവും പ്രധാനമാണ് പോപ്പ് അപ്പ് സെൽഫി ക്യാമറ. നോച്ച്‌ലെസ് ഫുൾവ്യു ഡിസ്‌പ്ലേയാവും ഫോണിൽ ഉണ്ടാവുക എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പിന്നിൽ ട്രിപ്പിൾ റിയർ ക്യാമറകളാണ് സ്ഥാനം പിടിക്കുക. ക്വാൽകോം സ്നാപ്ഡ്രാഗൺ 855 ചിപ്‌സെറ്റിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭിക്കുന്ന സ്മാർട്ട്ഫോണായിരിക്കും റെഡ്മി X എന്നാണ് സൂചന.
 
റെഡ്മി Xൽ ഇൻ സ്ക്രീൻ ഫിഗർ‌പ്രിന്റ് സെൻസിംഗ് സംവിധാനമായിരിക്കും ഉണ്ടാവുക. ഫോണിന്റെ പുറത്തുവന്ന ചിത്രങ്ങളിൽ പിന്നിൽ ഫിംഗർ പ്രിന്റ് സെൻ‌സറുകൾ ഇല്ല എന്നതാണ് ഇത്തരം ഒരു അനുമാനത്തിലേക്ക് എത്താൻ കാരണം. വയർ‌ലെസ് ചാർജിംഗ് സംവിധാനവും ഫോണിൽ ഉണ്ടായിരിക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ട്. സ്മാർട്ട്ഫോണിനെ കുറിച്ചുള്ള അധികം വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
 
വിപണിയിൽ റിയൽമിയാണ് ഷവോമിക്ക് ഇപ്പോൾ കടുത്ത വെല്ലുവിളി സൃഷ്ടിക്കുന്നത്. റിയൽമി X ഒരുങ്ങുന്നതായി റിയൽമി സി എം ഒ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. റെഡ്മി Xന് സമാനമായ ഫീച്ചറുകളുമായിരിക്കും ഫോണിൽ ഉണ്ടാവുക എന്നാണ് റിപ്പോർട്ടുകൾ. റെഡ്മി നോട്ട് 7 പ്രോക്ക് കടുത്ത വെല്ലുവിളി ഉയർത്താൻ റിയൽമി 3 പ്രോയെ അടുത്തിടെ ഓപ്പോയുടെ ഉപ ബ്രാൻഡായ റിയൽമി പുറത്തിറക്കിയിരുന്നു.    

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ലോകരാഷ്ട്രങ്ങളെ വിറപ്പിച്ച മസൂദ് അസ്‌ഹർ ആരാണ്?