നേതൃത്വത്തെ വിശ്വസിച്ച് സമരത്തിന് ഇറങ്ങിയ പ്രവര്‍ത്തകരെ പാര്‍ട്ടി സംരക്ഷിക്കുന്നില്ലെന്ന് ആരോപണം. സമരത്തിനിറങ്ങിയ ആയിരക്കണക്കിന് പ്രവര്‍ത്തകരുടെ പേരിലാണ് പോലീസ് കേസ് ചാര്‍ജ്ജ് ചെയ്തിട്ടുള്ളത്. എന്നാൽ, ഇവർക്ക് ആവശ്യമായ നിയമസഹായം പോലും നൽകാൻ ബിജെപി തയ്യാറാകുന്നില്ല.
വിഷയത്തിൽ സംസ്ഥാന ജനറല്‍ സെക്രട്ടി കെ സുരേന്ദ്രന്‍ തന്നെ ജയിലിലായിട്ട് ദിവസങ്ങളായി. കൂട്ടത്തിലുള്ള നേതാവിനെ പുറത്തിറക്കാൻ പോലും ബിജെപിക്ക് കഴിയാതെ വരുമ്പോൾ അണികളെ എങ്ങനെ സംരക്ഷിക്കാനാണ് എന്നൊരു ചോദ്യവും ഉയർന്ന് വരുന്നുണ്ട്.
ശ്രീധരന്‍പിള്ളയുടെ നിലപാട് മാറ്റങ്ങളും പാര്‍ട്ടിയിലെ അസ്വാസരങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. ഭക്തരെ തടയുന്നതടക്കമുള്ള നടപടികള്‍ സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ഇത്തരം സമരമുറകള്‍ പാടില്ലെന്നുമാണ് ആദ്യം മുതലേ ശ്രീധരന്‍പിള്ള പക്ഷത്തിന്റെ നിലപാട്. അതേസമയം, ഹിന്ദുക്കളെ ബിജെപിക്ക് കീഴില്‍ ഒരുമിപ്പിക്കാനുള്ള ഏക അവസരമാണിതെന്നും അദ്ദേഹം കരുതുന്നുണ്ട്.