Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

‘കോടതി വിധി അനുസരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം’

‘കോടതി വിധി അനുസരിക്കാതെ സർക്കാരിന് മുന്നോട്ടുപോകാൻ കഴിയില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്ക്  അറിയാം’
, ഞായര്‍, 2 ഡിസം‌ബര്‍ 2018 (10:14 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീംകോടതി വിധി അനുസരിക്കാതെ സര്‍ക്കാരിന് മുന്നോട്ടുപോകാന്‍ കഴിയില്ല എന്ന് അരിയാഹാരം കഴിക്കുന്ന എല്ലാവര്‍ക്കും അറിയാമെന്ന് സ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. 
 
ജീവിതത്തില്‍ ഒരിക്കലും പ്രാര്‍ത്ഥിക്കാത്തവരൊക്കെയാണ് സന്നിധാനത്ത് ഭജന പാടാനെത്തിയത്. മൂക്കുമുറിച്ചാണ് ശകുനം മുടക്കുന്നത്. കാണിക്ക ഇടരുത് എന്ന ആഹ്വാനം ഭക്തിയല്ല, വിഭക്തിയാണ് കാണിക്കുന്നത്. രാഷ്ട്രീയ മുതലെടുപ്പാണിത്. 
 
വിധിയുണ്ടായപ്പോള്‍ സ്വാഗതം ചെയ്തവര്‍ പത്താളെ കിട്ടുമെന്ന് കണ്ടപ്പോള്‍ സമരത്തിനിറങ്ങി. നവോത്ഥാന പ്രസ്ഥാനങ്ങളെ ഒന്നിച്ചു വിളിക്കാന്‍ തീരുമാനിച്ച സര്‍ക്കാരിനെ അഭിനന്ദിക്കുന്നു. സ്ത്രീകള്‍ക്കുളള അവകാശം നിഷേധിക്കാനുളള നീക്കത്തെ പ്രതിരോധിക്കാന്‍ സ്ത്രീകളുടെ കൂട്ടായ്മ വേണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാൻ കാസർഗോഡ് മുതൽ തിരുവനന്തപുരം വരെ വനിതാമതിൽ, കേരളത്തെ ഭ്രാന്താലയമാക്കാൻ അനുവദിക്കില്ലെന്ന് മുഖ്യമന്ത്രി