Webdunia - Bharat's app for daily news and videos

Install App

ശുദ്ധിക്രിയ ചെയ്‌തതിന് ശേഷം നട തുറന്നു; ഇനി തീർത്ഥാടകർക്ക് ദർശനം നടത്താം

ശുദ്ധിക്രിയ ചെയ്‌തതിന് ശേഷം നട തുറന്നു; ഇനി തീർത്ഥാടകർക്ക് ദർശനം നടത്താം

Webdunia
ബുധന്‍, 2 ജനുവരി 2019 (11:26 IST)
സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിൽ രണ്ട് സ്‌ത്രീകൾ ശബരിമല ദർശനം നടത്തിയതിനെത്തുടർന്ന് നട അടച്ച് ശുദ്ധിക്രിയ നടത്തി. പരിഹാരക്രിയ നടത്തിയതിന് ശേഷം വീണ്ടും നട തുറന്നു. ശുദ്ധിക്രിയ നടത്തുന്നതിനായി സന്നിധാനത്തുനിന്ന് തീർത്ഥാടകരെ മാറ്റിയിരുന്നു.
 
ചരിത്രത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു സംഭവം നടന്നത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനി ബിന്ദുവും, മലപ്പുറം സ്വദേശിനി കനകദുര്‍ഗയും ശബരിമല ദര്‍ശനത്തിനെത്തിയത്.  
 
ബിന്ദുവും കനക ദുര്‍ഗയും ശബരിമലയില്‍ സന്ദര്‍ശനം നടത്തിയത് പമ്പയിലെയും സന്നിധാനത്തെയും പൊലീസുകാര്‍ അറിയാതെയെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ വളരെ കുറച്ച് പൊലീസ് സന്നാഹത്തോടെയായിരുന്നു ഇവര്‍ മല കയറിയത്. 
 
മഫ്തിയിലും യൂണിഫോമിലുമായി വളരെ കുറവ് പൊലീസുകാര്‍ മാത്രമാണ് ഇവർക്കൊപ്പം ഉണ്ടായിരുന്നത്. എന്നാല്‍ പതിനെട്ടാം പടി കയറാതെ ശബരിമലയിലെത്തി ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. 
 
നേരത്തെ ഈ മാസം 24ന് ഇവർ ശബരിമല ദർശനത്തിന് എത്തിയിരുന്നെങ്കിലും കടുത്ത പ്രതിഷേധത്തെത്തുടർന്ന് തിരിച്ച് പോകുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

തളിക്കുളം സ്‌നേഹതീരം ബീച്ചിന് സമീപം കടലില്‍ കുളിക്കാനിറങ്ങിയ എംബിബിഎസ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

കാസര്‍കോഡ് രണ്ടാഴ്ചയോളം മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയില്‍ കഴിഞ്ഞ യുവാവ് മരിച്ചു

അടുത്ത ലേഖനം
Show comments