Webdunia - Bharat's app for daily news and videos

Install App

ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പത്തുവയസുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 12 ജൂണ്‍ 2024 (11:44 IST)
ശബരിമല തീര്‍ത്ഥാടനത്തിന് അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പത്തുവയസുകാരി സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി തള്ളി. കര്‍ണാടക സ്വദേശിയായ പെണ്‍കുട്ടിയാണ് ഹര്‍ജി നല്‍കിയത്. ആചാരങ്ങള്‍ പാലിച്ച് മലകയറാന്‍ കഴിയുമെന്നും പത്തുവയസെന്ന പ്രായ പരിധി സാങ്കേതികമെന്നും ഹര്‍ജിയില്‍ പറയുന്നു. എന്നാല്‍ 10മുതല്‍ 50വയസുവരെയുള്ള സ്ത്രീകള്‍ക്ക് ശബരിമലയില്‍ പ്രവേശനമില്ലെന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നിലപാടില്‍ ഇടപെടാനാകില്ലെന്നും ഹൈക്കോടതി പറഞ്ഞു. കൂടാതെ  ശബരിമല സ്ത്രീപ്രവേശനം സുപ്രീം കോടതി വിശാല ബെഞ്ചിന്റെ പരിഗണനയിലാണെന്നും ഹൈക്കോടതി വ്യക്തമാക്കി. 
 
അതേസമയം മിഥുന മാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മ ശാസ്താ ക്ഷേത്ര തിരുനട ഈ മാസം 14 ന് വൈകിട്ട് 5 മണിക്ക് തുറക്കും. 15 ന് ആണ് മിഥുനം ഒന്ന്. നട തുറന്നിരിക്കുന്ന 15ാം തിയതി മുതല്‍ 19 വരെ ദിവസവും നെയ്യഭിഷേകം ഉദയാസ്തമയപൂജ, പടിപൂജ, കളഭാഭിഷേകം, കലശാഭിഷേകം, പുഷ്പാഭിഷേകം എന്നിവ  ഉണ്ടാകും. 19 ന് രാത്രി 10ന് നട അടയ്ക്കും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

അടുത്ത ലേഖനം
Show comments