Webdunia - Bharat's app for daily news and videos

Install App

ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍

ശബരിമല സ്ത്രീ പ്രവേശനം: ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുമെന്ന് തുഷാര്‍

Webdunia
ബുധന്‍, 10 ഒക്‌ടോബര്‍ 2018 (10:36 IST)
ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധി മറികടക്കാൻ ഓർഡിനൻസ് കൊണ്ടുവരണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുമെന്ന് ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി.

ശബരിമല വിഷയത്തില്‍ നാളെ നടക്കുന്ന സമരത്തില്‍ എന്‍ഡിഎയുടെ ഒപ്പം ബിഡിജെഎസ് പങ്കെടുക്കും. കൂടിയാലോചന നടത്താതെ നടത്തിയ സമരത്തെയാണ് ബിജെഡിഎസ് വിമർശിച്ചത്. നാഥനില്ലാത്ത സമരത്തിൽ ബിജെഡിഎസിന് പങ്കെടുക്കാൻ കഴിയില്ലെന്നും തുഷാര്‍ വ്യക്തമാക്കി.

സമരം നടത്തിയാല്‍ മാത്രമേ വിഷയം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ മുന്നില്‍ എത്തൂ എന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.

കോടതി വിധിയെ എതിര്‍ക്കുന്നവര്‍ ശബരിമലയില്‍ പോകണ്ടേ കാര്യമില്ലെന്ന എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ നിലപാട് വാക്കുകളെ വളച്ചൊടിക്കേണ്ട കാര്യമില്ല. അദ്ദേഹം സുപ്രീംകോടതിയെ വിധിയെ അനുകൂലിക്കുന്നതായി പറഞ്ഞിട്ടില്ല. ഇപ്പോള്‍ മുഴുവന്‍ ഹിന്ദുക്കളും ഒറ്റക്കെട്ടയായി നില്‍ക്കണം. ഇതാണ് വെള്ളാപ്പള്ളി നടേശന്റെ നിലപാടെന്നും തുഷാര്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments