Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

ശബരിമല തീര്‍ത്ഥാടനം: ഇന്നലെ ജീവനക്കാര്‍ക്കും പൊലീസിനും ഉള്‍പ്പെടെ 24പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ശബരിമല തീര്‍ത്ഥാടനം: ഇന്നലെ ജീവനക്കാര്‍ക്കും പൊലീസിനും ഉള്‍പ്പെടെ 24പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

ശ്രീനു എസ്

, ശനി, 12 ഡിസം‌ബര്‍ 2020 (08:39 IST)
ഇന്നലെ ശബരിമലയില്‍ 24പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ശബരിമല ജീവനക്കാര്‍ക്കും പൊലീസിനുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതില്‍ പൊലീസുകാര്‍ 21പേരും ദേവസ്വം ബോര്‍ഡ് ജീവനക്കാര്‍ മൂന്നുപേരുമാണ്. ഏതെങ്കിലും തരത്തിലുള്ള കൊവിഡ് രോഗലക്ഷണങ്ങള്‍കണ്ടാല്‍ ഉടന്‍തന്നെ ആരോഗ്യപ്രവര്‍ത്തകരെ അറിയിക്കണമെന്നും സന്നിധാനത്ത് ജോലിചെയ്യുന്നവര്‍ 14 ദിവസം ഇടവിട്ട് കോവിഡ് പരിശോധന നടത്തണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
അതേസമയം തീര്‍ത്ഥാടകരുടെ എണ്ണം പരിമിതിപ്പെടുത്തിയതിനെ തുടര്‍ന്ന് ലേലത്തില്‍ പോകാത്ത കടകളുടെ ലേലം വീണ്ടും നടക്കും. തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ കൊണ്ടുവന്ന നിയന്ത്രണങ്ങളാണ് കച്ചവടക്കാരുടെ പിന്മാറ്റത്തിന് കാരണം. ഇതിലൂടെ ദേവസ്വം ബോര്‍ഡിന് 35 കോടി രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

2014ലെ തെരഞ്ഞെടുപ്പ് തോൽവിയുടെ ഉത്തരവാദി‌ത്തം സോണിയ ഗാന്ധിക്ക്, കോൺഗ്രസിനെതിരെ രൂക്ഷവിമർശന‌വുമായി പ്രണബ് മുഖർജിയുടെ ആത്മകഥ