Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

46 ജീവനക്കാർക്ക് കൊവിഡ്, ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്

46 ജീവനക്കാർക്ക് കൊവിഡ്, ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർക്ക് വിലക്ക്
, വെള്ളി, 11 ഡിസം‌ബര്‍ 2020 (19:17 IST)
ഗുരുവായൂർ ക്ഷേത്രത്തിലെ 46 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശനിയാഴ്‌ച്ച മുതൽ ഭക്തർക്ക് വിലക്കേർപ്പെടുത്തി.കഴിഞ്ഞ ഏതാനും ദിവസങ്ങളായി ചില ക്ഷേത്ര ജീവനക്കാര്‍ക്കും സഹപൂജാരിമാര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനെ തുടർന്ന് മുഴുവൻ ആളുകളിലും നടത്തിയ പരിശോധനയിലാണ് 46 ക്ഷേത്രം ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചത്.
 
ക്ഷേത്രത്തിലെ ജീവനക്കാർക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ക്ഷേത്രത്തില്‍ ഭക്തരെ വിലക്കുന്നതിനൊപ്പം ക്ഷേത്ര പരിസരം കൺടെയ്ൻമെന്റ്സോണാക്കി പ്രഖ്യാപിച്ചിട്ടുണ്ട്. അതേസമയം പൂജകളും ചടങ്ങുകളും എല്ലാം തന്നെ മാറ്റമില്ലാതെ തുടരും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 4642 പേർക്ക് കൊവിഡ്, 29 മരണം, 4748 പേർക്ക് രോഗമുക്തി