Webdunia - Bharat's app for daily news and videos

Install App

ശബരിമല പ്രതിഷേധം: രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു

Webdunia
തിങ്കള്‍, 22 ഒക്‌ടോബര്‍ 2018 (18:10 IST)
പത്തനംതിട്ട: ശബരിമല സ്ത്രീ പ്രവേശനത്തിൽ അക്രമുണ്ടാക്കാൻ ശ്രമിക്കുയും പൊലീസിന്റെ കൃത്യ നിർവ്വഹണം തടസപ്പെടുത്തുകയും ചെയ്തു എന്ന കേസിൽ രാഹുൽ ഈശ്വറിന് കോടതി ജാമ്യം അനുവദിച്ചു. റാന്നി മജിസ്ട്രേറ്റ് കോടതിയാണ് രാഹുൽ ഈശ്വർ ഉൾപ്പെടെ 19 പേർക്ക് ജാമ്യം അനുവദിച്ചത്.   
 
ബുധനാഴ്ചയാണ് സന്നിധാനത്തുനിന്നും രാഹുല്‍ ഈശ്വറിനെ പൊലീസ് അറസ്റ്റു ചെയ്തത്. നിയമവിരുദ്ധമായി സംഘടിക്കുക, ലഹളയിലേര്‍പ്പെടുക, കുറ്റകൃത്യം ചെയ്യണമെന്ന ഉദ്ദേശ്യത്തോടെ സംഘം ചേരുക, പൊലീസിന്റെ കര്‍ത്തവ്യ നിര്‍വഹണത്തെ തടസ്സപ്പെടുത്തുക എന്നീ വകുപ്പുകളിലാണ് രാഹുലിനെതിരെ കേസെടുത്തിട്ടുള്ളത്.
 
ശബരിമലയിൽ സ്ത്രീപ്രവേശനം അനിവദിച്ചുകൊണ്ടുള്ള വിധി വന്നതിനു പിന്നാലെ ചാനൽ ചർച്ചകളിലൂടെയും സാമുഹ്യ മാധ്യമങ്ങൾ വഴിയും പരസ്യമായി അക്രമങ്ങൾക്ക് രാഹുൽ ഈശ്വർ ആഹ്വാനം ചെയ്തിരുന്നു. കൊട്ടാരക്കര സബ്‌ജെയിലിൽ റിമാൻഡിൽ കഴിയുന്നതിനിടെയാ‍ണ് കോടതി ജാമ്യം അനുവദിച്ചത്.  

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഇരുപതുകാരിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ തങ്കമണി പോലീസ് പിടികൂടി

പൂട്ടിയിട്ട വീട്ടിൽ കവർച്ച : 10 ലക്ഷവും മൊബൈൽ ഫോണുകളും നഷ്ടപ്പെട്ടു

ഓടുന്ന ബൈക്കിൽ നിന്നു കൊണ്ട് റീൽസ് ഷൂട്ട് ചെയ്ത യുവാക്കൾക്ക് ദാരുണാന്ത്യം

പീഡനക്കേസിൽ 21 കാരൻ പോലീസ് പിടിയിൽ

ജോലി സമ്മർദ്ദമെന്ന് സംശയം, സ്വയം ഷോക്കടിപ്പിച്ച് ഐടി ജീവനക്കാരന്റെ ആത്മഹത്യ

അടുത്ത ലേഖനം
Show comments