Webdunia - Bharat's app for daily news and videos

Install App

കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു, സഹോദരിക്കു നേരെ വധശ്രമമുണ്ടായി: റോജോ

സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരുന്നവർക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു.

തുമ്പി എബ്രഹാം
ബുധന്‍, 16 ഒക്‌ടോബര്‍ 2019 (08:16 IST)
പരാതി കൊടുത്തപ്പോൾ ഇത്രയും പ്രതീക്ഷിച്ചിരുന്നില്ലെന്ന് റോജോ… കേസ് പിന്‍വലിക്കാന്‍ ജോളി സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. കൂടത്തായി കൊലപാതക പരമ്പര കേസ് അന്വേഷണത്തിൽ തൃപ്തിയുണ്ടെന്നും മരിച്ച റോയിയുടെ സഹോദരനും പരാതിക്കാരനുമായ റോജോ പറഞ്ഞു. സത്യം തെളിഞ്ഞതോടെ മരിച്ചവരുടെ ആത്മാക്കൾക്കും ജീവിച്ചിരുന്നവർക്കും നീതി കിട്ടട്ടെയെന്നും റോജോ പറഞ്ഞു. മൊഴി രേഖപ്പെടുത്തുന്നതിനായി അമേരിക്കയിൽ നിന്ന് ക്രൈംബ്രാഞ്ച് വിളിച്ച് വരുത്തിയതാണ് റോജോയെ.
 
പരാതി പിൻവലിക്കാൻ ജോളി ആവശ്യപ്പെട്ടിരുന്നു. വസ്തു ഇടപാടിൽ ധാരണയിൽ എത്തണമെങ്കിൽ കേസ് പിൻവലിക്കണമെന്നായിരുന്നു ജോളിയുടെ ആവശ്യം. അതേ സമയം തനിക്ക് നേരെ വധശ്രമമുണ്ടായിട്ടില്ലെന്നും എല്ലാം പുറത്തുവരട്ടെയെന്നും റോജോ വ്യക്തമാക്കി.
 
വടകരയിലെ റൂറൽ എസ്പി ഓഫീസിലായിരുന്നു മൊഴിയെടുക്കൽ. തിങ്കളാഴ്ച പുലർച്ചെയാണ് റോജോ അമേരിക്കയിൽ നിന്ന് നാട്ടിലെത്തിയത്. സഹോദരിയും റെഞ്ചിയും ഇന്ന് റോജോയ്ക്കൊപ്പം മൊഴി നൽകുന്നതിനായി എസ്.പി.ഓഫീസിലെത്തിയിരുന്നു.
 
ഈ സമയത്ത് ജോളിയേയും അവിടെയെത്തിച്ചു. റോജോയുടേയും റെഞ്ചിയുടേയും സാന്നിധ്യത്തിൽ ജോളിയെ ചോദ്യം ചെയ്തതായും സൂചനയുണ്ട്. ജോളിയുടെ രണ്ട് മക്കളുടേയും മൊഴി ഇന്നലെ രേഖപ്പെടുത്തി. പയ്യോളിയിലെ ക്രൈംബ്രാഞ്ച് ഓഫീസിൽ വെച്ചായിരുന്നു ഇവരുടെ മൊഴി രേഖപ്പെടുത്തിയത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ഒരു ഇടവേളയ്ക്ക് ശേഷം കേരളത്തിൽ മഴ വീണ്ടും ശക്തമാകുന്നു, ഇന്ന് 7 ജില്ലകളിൽ യെല്ലോ അലർട്ട്

അഴീക്കോടന്‍ ദിനാചരണം: തൃശൂര്‍ നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണം

തെരുവ് നായ്ക്കളില്‍ മൈക്രോചിപ്പുകള്‍ ഘടിപ്പിക്കാന്‍ ബെംഗളൂരു മുനിസിപ്പല്‍ കോര്‍പ്പറേഷന്‍

വടിയെടുത്ത് സിപിഎമ്മും, ഒടുവിൽ പി വി അൻവറിനെ തള്ളി പരസ്യപ്രസ്താവന

ഇസ്രായേലി വ്യോമതാവളം ഇറാക്കില്‍ നിന്ന് ആക്രമിച്ച് ഹിസ്ബുള്ള

അടുത്ത ലേഖനം
Show comments