Webdunia - Bharat's app for daily news and videos

Install App

താങ്കള്‍ ഒരു ഫെമിനിസ്റ്റാണോ ?; റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നല്‍കിയ കലക്കന്‍ മറുപടി ഇങ്ങനെ !

Webdunia
തിങ്കള്‍, 8 ജനുവരി 2018 (08:02 IST)
റിമ കല്ലിങ്കലിന്റെ ചോദ്യത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നതിനും പരാതി പരിഹാരത്തിനും ജനതാല്പര്യം അറിയുന്നതിനുമായി മുഖ്യമന്ത്രി പങ്കെടുക്കുന്ന ടെലിവിഷന്‍ പരിപാടിയായ ‘നാം മുന്നോട്ട്’ എന്ന പരിപാടിയിലാണ് മുഖ്യമന്ത്രി റിമയ്ക്ക് മറുപടി നല്‍കിയത്. 
 
ആറന്മുള എംഎല്‍എ വീണ ജോര്‍ജ് അവതാരകയാകുന്ന പറിപാടിയില്‍ താങ്കള്‍ ഒരു ഫെമിനിസ്റ്റാണോയെന്നായിരുന്നു റിമ മുഖ്യമന്ത്രിയോട് ചോദിച്ചത്.  ആദ്യം ഒരു ചെറു പുഞ്ചിരി നല്‍കിയ മുഖ്യമന്ത്രി, പിന്നീടാണ് തന്റെ നിലപാട് വ്യക്തമാക്കിയത്.
 
‘നഃ സ്ത്രീ സ്വാതന്ത്ര്യമര്‍ഹതേ എന്നരു തത്വശാസ്ത്രം ഇവിടെ നിലനിന്നിരുന്നു. ഏത് പക്ഷമാണ് എന്നൊരു നിലപാട് ഇവിടെയില്ല. സമൂഹത്തില്‍ സ്ത്രീയ്ക്കും പുരുഷനും സഹോദരങ്ങളായിട്ട് ജീവിക്കാന്‍ സാധിക്കണം. സത്രീയ്ക്കും പുരുഷനും ഒരുപോലെ സ്ത്രീയക്കുള്ള എല്ലാ അവകാശങ്ങളും അനുവദിച്ച് കിട്ടണം. നമ്മുടെ നാടിന്റെ അനുഭവത്തില്‍ രണ്ടും രണ്ടാണ്. സ്ത്രീയ്ക്കുമേല്‍ പുരുഷനോ പുരുഷനുമേല്‍ സ്ത്രീയ്‌ക്കോ ആധിപത്യം ഉണ്ടാവാന്‍ പാടില്ല തുല്ല്യത ഉണ്ടാവണം’ എന്നു  മുഖ്യമന്ത്രി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും; ഒന്‍പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

ഇത്തവണ പരാജയപ്പെട്ടാല്‍ ഇനി മത്സരിക്കാനില്ലെന്ന് ഡൊണാള്‍ഡ് ട്രംപ്

ഓണാവധി കഴിഞ്ഞതോടെ വേണാട് എക്സ്പ്രസിൽ കാലുകുത്താൻ ഇടമില്ല, 2 സ്ത്രീകൾ കുഴഞ്ഞുവീണു

അടുത്ത ലേഖനം
Show comments