ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും
ശബരിമല സ്‌ത്രീപ്രവേശന വിഷയത്തിൽ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും
ശബരിമല സ്‌ത്രീപ്രവേശന വിധിക്കെതിരെ എൻ എസ് എസ് അടക്കമുള്ളവർ ഇന്ന് റിവ്യൂ ഹർജി നൽകിയേക്കും. ക്ഷേത്രാചാരങ്ങളില്‍ കടന്നുകയറരുതെന്നും പ്രതിഷ്ഠയുടെ അവകാശങ്ങള്‍ ലംഘിക്കപ്പെട്ടുവെന്നും ചൂണ്ടിക്കാട്ടിയാകും ഹര്‍ജി നല്‍കുക.
വിധി പുറപ്പെടുവിച്ചതിന് ശേഷം ഒരു മാസം വരെ പുനഃപരിശോധന നൽകാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. എന്നാൽ, അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ് ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാനുള്ള അധികാരവുമുണ്ട്.
അതേസമയം, ഈ വിഷയവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുമായി ഇന്ന് നടത്താനിരുന്ന ചർച്ചയിൽനിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറി. ഇതോടെ സർക്കാരിന്റെ സമവായനീക്കം പാളി. ഈ പശ്ചാത്തലത്തിൽ കോടതി വിധിയുമായി മുന്നോട്ട് പോകാനാണ് സർക്കാരിന്റെയും ദേവസ്വം ബോർഡിന്റേയും നീക്കം.