Select Your Language

Notifications

webdunia
webdunia
webdunia
मंगलवार, 15 अक्टूबर 2024
webdunia

പ്രവാസികളുടെ മടക്കത്തിന് പിപിഇ കിറ്റുകൾ ധരിച്ചാൽ മതി: ഇളവ് അനുവദിച്ച് കേരള സർക്കാർ

പ്രവാസികളുടെ മടക്കത്തിന് പിപിഇ കിറ്റുകൾ ധരിച്ചാൽ മതി: ഇളവ് അനുവദിച്ച് കേരള സർക്കാർ
, ബുധന്‍, 24 ജൂണ്‍ 2020 (11:46 IST)
തിരുവനന്തപുരം: പ്രവാസികൾക്ക് കേരളത്തിലേക്ക് മടങ്ങിയെത്തുന്നതിന് കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയതിൽ ഇളവ് അനുവദിച്ച സർക്കാർ. പരിശോധനയ്ക്ക്  ബുദ്ധിമുട്ട് നേരിടുന്ന രാജ്യങ്ങളിൽനിന്നും പിപിഇ കിറ്റുകൾ ധരിച്ച് പ്രവസികൾക്ക് കേരലത്തിലേയ്ക്ക് മടങ്ങാൻ മന്ത്രിസഭാ യോഗം അനനുമതി നൽകി. പിപി‌ഇ കിറ്റുകൾ നൽകുന്നതിന് വിമാന കമ്പനികൾ സൗകര്യം ഒരുക്കണം.
 
സൗദി അറേബ്യ, ബഹറൈൻ, എന്നിവിടങ്ങളിൽ കൊവിഡ് 19 പരിശോധന നടത്താനുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് തിരുമാനം. എന്നാൽ പരിശോധന സൗകര്യമുള്ള രാജ്യങ്ങളിൽനിന്നും മടങ്ങിയെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമായിരിയ്ക്കും. വിദേശ രാജ്യങ്ങളിൽ നിന്നും മടങ്ങിയെത്തുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സർക്കാർ നടപടി വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു. 
 
വിമാനത്തിൽ പ്രവേശിയ്ക്കും മുൻപ് പ്രവാസികളെ ട്രൂനാറ്റ് പരിശോധനയ്ക്ക് വിധേയരാക്കണം എന്ന് കേന്ദ്രത്തോട് സംസ്ഥാനം ആവശ്യം ഉന്നയിച്ചെങ്കിലും ഇത് പ്രായോഗികമല്ല എന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കുകയായിരുന്നു. രോഗികൾക്കായി പ്രത്യേക വിമാനം എന്ന ആകവശ്യവും നിലവിലെ സാഹചര്യത്തിൽ അംഗീകരിയ്ക്കാൻ കഴിയില്ല എന്നും കേന്ദ്രം വ്യക്തമാക്കി. ഇതോടെയാണ് സർക്കാർ ബദൽ മാർഗങ്ങൾ തേടാൻ തീരുമാനിച്ചത്   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൈന ഇന്ത്യയിലേക്ക് കടന്നുകയറിയത് സൈനിക അഭ്യാസം മറയാക്കി