Select Your Language

Notifications

webdunia
webdunia
webdunia
webdunia

വി-ഗാർഡ് ഡയറക്ടറായി ഡോ.റീന മിഥുൻ ചിറ്റിലപ്പിള്ളി നിയമിതയായി

നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശ 2026 മാർച്ച് 8-ന് ഭൂരിപക്ഷ ഓഹരിയുടമകൾ അംഗീകരിച്ചു

Reena Midhun
Reena Midhun

ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക്കൽ-ഇലക്ട്രോണിക്‌സ് ബ്രാൻഡായ വി-ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ഡയറക്ടറായി ഡോ.റീന മിഥുൻ ചിറ്റിലപ്പിള്ളി ചുമതലയേറ്റു. 
 
നോൺ-ഇൻഡിപെൻഡന്റ് നോൺ-എക്‌സിക്യൂട്ടീവ് ഡയറക്ടറായി നിയമിക്കാനുള്ള ഡയറക്ടർ ബോർഡിന്റെ ശുപാർശ 2026 മാർച്ച് 8-ന് ഭൂരിപക്ഷ ഓഹരിയുടമകൾ അംഗീകരിച്ചു. കമ്പനിയുടെ സി.എസ്.ആർ പ്രവർത്തനങ്ങളും സാമൂഹിക ഇടപെടലുകളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് നിയമനം നടത്തിയത്. 2026 ജനുവരി 28 മുതൽ 2030 ജനുവരി 27 വരെയുള്ള നാല് വർഷത്തെ കാലയളവിലേക്കാണ് നിയമനം.
 
നിലവിൽ ഡോ. റീന മിഥുൻ ചിറ്റിലപ്പിള്ളി വി-ഗാർഡ് ഫൗണ്ടേഷൻ ഡയറക്ടറായി പ്രവർത്തിച്ചു വരികയാണ്. സമൂഹ വികസനത്തിനും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും ലക്ഷ്യമിട്ട് ഫൗണ്ടേഷൻ നടപ്പിലാക്കിയ നിരവധി പദ്ധതികൾക്ക് നേതൃത്വം നൽകി വരുകെയായിരുന്നു ഡോ. റീന. സ്ത്രീകളുടെ മാനസികാരോഗ്യത്തിന് പ്രാധാന്യം നൽകിക്കൊണ്ട് ആരംഭിച്ച  'ഇടം' സൗജന്യ കൗൺസിലിംഗ് സെന്റർ, വിധവകൾക്കും സിംഗിൾ മദേഴ്‌സിനും കൈത്താങ്ങാവുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന 'നാരിശക്തി' എന്നീ പദ്ധതികൾ അതിൽ പ്രധാനപ്പെട്ടവയാണ്.
 
പുതിയ പദവിയിലൂടെ വി-ഗാർഡിന്റെ സാമൂഹിക സേവന പ്രവർത്തനങ്ങൾ കൂടുതൽ ശക്തിപ്പെടുത്തുന്നതിനും കമ്പനിയുടെ സാമൂഹിക ഇടപെടലുകൾ സജീവമാക്കുന്നതിനും ഡോ. റീനയുടെ നേതൃത്വം സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നു. സമൂഹ കേന്ദ്രിതമായ പ്രവർത്തനങ്ങളിലെ അവരുടെ പരിചയസമ്പത്തും കാഴ്ചപ്പാടുകളും കമ്പനിയുടെ ഭാവി പ്രവർത്തനങ്ങൾക്ക് കൂടുതൽ കരുത്താകുമെന്നും മാനേജ്‌മെന്റ് വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Exclusive: സുധാകരനെ ഒതുക്കിയത് സതീശൻ; കണ്ണൂർ സീറ്റ് അന്ന് ഉറപ്പ് നൽകിയിരുന്നു !