Webdunia - Bharat's app for daily news and videos

Install App

വെള്ള, നീല കാര്‍ഡുകള്‍ക്കുള്ള സ്പെഷ്യല്‍ അരി വിതരണം അവസാനിപ്പിച്ചു

എ കെ ജെ അയ്യര്‍
ബുധന്‍, 16 സെപ്‌റ്റംബര്‍ 2020 (12:44 IST)
ലോക്ക് ഡൗണ്‍  പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വെള്ള, നീല റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് നല്‍കി വന്നിരുന്ന സ്പെഷ്യല്‍ അരി വിതരണം സംസ്ഥാന സര്‍ക്കാര്‍ അവസാനിപ്പിച്ചു.നിലവില്‍ ലോക്ക് ഡൗണ്‍  നിയന്ത്രണങ്ങളില്‍ ഇളവുകള്‍ ആരംഭിച്ചതിനാലാണ് ഈ നടപടി.
 
നിലവിലെ പുതുക്കിയ സംവിധാനം അനുസരിച്ച്  ഈ മാസം മുതല്‍ നീലക്കാര്‍ഡുകാര്‍ക്ക് ഓരോ അംഗത്തിനും രണ്ടുകിലോ അരിവീതം കിലോയ്ക്ക് നാല് രൂപ നിരക്കിലും വെള്ള കാര്‍ഡ് ഉടമകള്‍ക്ക് മൂന്നു കിലോ അരി 10.90 രൂപാ നിരക്കിലും മാത്രമാവും  ലഭിക്കുക.
 
അതെ സമയം ഇതിനു പുറമെ ഇരു കാര്‍ഡുകള്‍ക്കും ആട്ട ഒരു കിലോ മുതല്‍ മൂന്നു കിലോ വരെ കിലോയ്ക്ക് 17 രൂപാ നിരക്കില്‍ ലഭിക്കും.അതിനൊപ്പം വരുന്ന മാസം മുതല്‍ വെള്ള കാര്‍ഡുകാരുടെ വിഹിതത്തില്‍ വര്‍ദ്ധന വരുത്തുന്നത് പരിശോധിക്കും എന്നാണ് ഭക്ഷ്യ മന്ത്രിയുടെ ഓഫീസ് അറിയിച്ചത്. എന്നാല്‍ സംസ്ഥാനത്തിനുള്ള മണ്ണെണ്ണ വിഹിതം കേന്ദ്ര സര്‍ക്കാര്‍ വീണ്ടും വെട്ടിക്കുറച്ചതോടെ വെള്ള, നീല കാര്‍ഡുകാര്‍ക്ക് ഈ മാസം മണ്ണെണ്ണ ലഭിക്കുന്നതുമല്ല.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ

ഉപതെരഞ്ഞെടുപ്പ്: തിരുവമ്പാടി നിയോജക മണ്ഡലത്തില്‍ മൂന്ന് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

ബാലികയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ രണ്ടാനച്ഛനെ മരണം വരെ തൂക്കിലേറ്റാൻ കോടതി വിധി

അയോധ്യയിലെ രാമക്ഷേത്രം അടക്കമുള്ള ഹിന്ദു ആരാധനാലയങ്ങൾ ആക്രമിക്കും, ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ഉപതിരഞ്ഞെടുപ്പ്: സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്ക് വേതനത്തോട് കൂടിയ അവധി

അടുത്ത ലേഖനം
Show comments