Webdunia - Bharat's app for daily news and videos

Install App

കുണ്ടറയില്‍ 10 വയസുകാരിയുടെ ആത്മഹത്യ; പെണ്‍കുട്ടി ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായി - പോസ്റ്റ്മോർട്ടം റിപ്പോർട്ട് പൊലീസ് അവഗണിച്ചു

കുണ്ടറയിൽ ആത്മഹത്യ ചെയ്ത 10 വയസുകാരി ലൈംഗിക പീഡനത്തിന് ഇരയായി

Webdunia
ബുധന്‍, 15 മാര്‍ച്ച് 2017 (13:55 IST)
കുണ്ടറയിൽ ആത്മഹത്യ ചെയ്ത 10വയസുകാരി നിരന്തരം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയായെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. സ്വകാര്യഭാഗങ്ങളിലടക്കം കുട്ടിയുടെ ശരീരത്തില്‍ 22 മുറിവുകളുണ്ടെന്ന് കണ്ടെത്തി.  പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ച് രണ്ടു മാസമായിട്ടും പൊലീസ് ഇതുവരെ യാതൊരു നടപടിയും എടുത്തില്ലെന്നാണ് ആരോപണം.

ജനുവരി പതിനഞ്ചിനാണ് പത്തുവയസുകാരിയെ വീട്ടിലെ ജനൽകമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് പോസ്‌റ്റ് മോര്‍ട്ടം നടന്നത്.

റിപ്പോർട്ടിന്റെ പകർപ്പ് ജനുവരി 16ന് തന്നെ കൊല്ലം റൂറൽ എസ്പിക്കും കുണ്ടറ സിഐയ്ക്കും ലഭിച്ചിട്ടും അന്വേഷണം നടത്തുകയോ പ്രതിയെ അറസ്റ്റു ചെയ്യുകയോ ചെയ്തിട്ടില്ല.

സംഭവത്തിൽ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. കൊലപാതക സാധ്യത പോലും സംശയിക്കുന്ന കേസിലാണ് പൊലീസിന്റെ ഈ ഗുരുതരമായ അനാസ്ഥയെന്നും ബന്ധുക്കള്‍ ചൂണ്ടിക്കാണിക്കുന്നു.

വായിക്കുക

Post Covid: വ്യായാമം ചെയ്യുമ്പോൾ കിതപ്പ്, കോവിഡാനന്തര ശ്വാസകോശക്ഷതം കൂടുതലും ഇന്ത്യക്കാരിലെന്ന് പഠനം

റോബോട്ടിനെ ബഹിരാകാശത്തെത്തിക്കുന്ന ദൗത്യം ജൂലൈയിൽ, ബഹിരാകാശനിലയം പൂർത്തിയാക്കുക 2035ൽ

ബാബു ആന്റണി അങ്ങനെ ചെയ്തത് എന്തിനാണെന്ന് ഇപ്പോഴും അറിയില്ല, അന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ചു; നടി ചാര്‍മിളയുടെ ജീവിതം

സാരിയില്‍ അതിസുന്ദരിയായി ശ്വേത മേനോന്‍, ചിത്രങ്ങള്‍ കാണാം

തണ്ണിമത്തന്‍ പൊട്ടിത്തെറിക്കുന്നത് ഇക്കാരണത്താല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

മൂന്ന് ഖാന്മാരെയും ഒരുമിച്ച് ഡാൻസ്, അംബാനി എത്ര രൂപ മുടക്കിയെന്ന് അറിയാമോ?

ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും പണിമുടക്കി, സക്കർബർഗിന് നഷ്ടം 23,127 കോടിയോളം

അടുത്ത സോണിയ ഗാന്ധിയാകാന്‍ പ്രിയങ്ക ! അമ്മയുടെ മണ്ഡലത്തില്‍ നിന്ന് മത്സരിക്കും, രാഹുല്‍ അമേഠിയില്‍ തന്നെ

പദ്മജ വേണുഗോപാല്‍ ബിജെപിയിലേക്കോ?

മസ്റ്ററിംഗ് ജോലികൾ ഇനിയും ബാക്കി, റേഷൻ കടകൾ 15,16,17 തീയതികളിൽ പ്രവർത്തിക്കില്ല

അടുത്ത ലേഖനം
Show comments