Webdunia - Bharat's app for daily news and videos

Install App

ആറുവര്‍ഷം മുമ്പുള്ള രാമഭദ്രന്‍ വധക്കേസ്; സി പി എം നേതാക്കളുടെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് ബാലഗോപാല്‍

രാമഭദ്രന്‍ വധക്കേസ്: അറസ്റ്റ് രാഷ്‌ട്രീയപ്രേരിതമെന്ന് സി പി എം

Webdunia
ബുധന്‍, 23 നവം‌ബര്‍ 2016 (11:19 IST)
ആറുവര്‍ഷം വര്‍ഷം മുമ്പ് കോണ്‍ഗ്രസ് നേതാവ് രാമഭദ്രന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സി പി എം നേതാക്കളെ അറസ്റ്റ് ചെയ്ത സി ബി ഐ നടപടി രാഷ്‌ട്രീയപ്രേരിതമാണെന്ന് പാര്‍ട്ടി കൊല്ലം ജില്ല സെക്രട്ടറി കെ എന്‍ ബാലഗോപാല്‍. കൊല്ലത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുമ്പോള്‍ ആണ് ബാലഗോപാല്‍ നിലപാട് വ്യക്തമാക്കിയത്.
 
ലോക്കല്‍ പൊലീസും ക്രൈംബ്രാഞ്ചും അന്വേഷിച്ചതിനു ശേഷമാണ് ആറുവര്‍ഷം മുമ്പുള്ള കേസ് സി ബി ഐക്ക് വിട്ടത്. പ്രതികള്‍ക്കെതിരെ കുറ്റപത്രവും കേസില്‍ അന്ന് സമര്‍പ്പിച്ചിരുന്നു. എന്നാല്‍, സി പി എം നേതാക്കള്‍ക്കെതിരെ യാതൊരു തെളിവും അന്ന് കണ്ടെത്തിയിരുന്നില്ലെന്നും ബാലഗോപാല്‍ ആരോപിച്ചു.
 
എന്നാല്‍, ചോദ്യം ചെയ്യാന്‍ വിളിച്ചുവരുത്തിയ ശേഷം കഴിഞ്ഞദിവസം നാടകീയമായാണ് സി പി എം നേതാക്കളെ അറസ്റ്റ് ചെയ്തത്. ഇത് രാഷ്‌ട്രീയവൈരാഗ്യം തീര്‍ക്കാനാണ്. ഫസല്‍ വധക്കേസില്‍ നിര്‍ണായക വെളിപ്പെടുത്തലുകള്‍ പുറത്തുവന്നത് അറസ്റ്റിന് പിന്നിലുണ്ടെന്നും ബാലഗോപാല്‍ ആരോപിച്ചു.
 
മന്ത്രി മേഴ്സിക്കുട്ടിയമ്മയുടെ പേഴ്സണല്‍ സ്റ്റാഫ് അംഗം കുണ്ടറ സ്വദേശി മാക്സണ്‍, സി പി എം കൊല്ലം ജില്ല കമ്മിറ്റിയംഗം കെ ബാബു പണിക്കര്‍, പുനലൂര്‍ സ്വദേശിയായ ഡി വൈ എഫ് ഐ നേതാവ് റിയാസ് എന്നിവരെയാണ് ചൊവ്വാഴ്ച സി ബി ഐ അറസ്റ്റ് ചെയ്തത്.

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

വന്ദേഭാരതിലെ സാമ്പാറില്‍ ചെറുപ്രാണികള്‍; ഏജന്‍സിക്കു അരലക്ഷം രൂപ പിഴ

മോഷണം എതിര്‍ത്താല്‍ ആക്രമണം, വ്യായാമം കുണ്ടന്നൂര്‍ പാലത്തിനടിയില്‍; കുറുവ സംഘത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

കഴിഞ്ഞ തവണത്തേക്കാള്‍ ഇരട്ടി വോട്ടുകള്‍, കോണ്‍ഗ്രസ് വോട്ടുകളും പിടിക്കും; പാലക്കാട് എല്‍ഡിഎഫ് സ്ഥാനാര്‍ഥി

സന്ദീപ് തികഞ്ഞ വര്‍ഗീയവാദി; പ്രചരണത്തില്‍ നിന്ന് വിട്ടുനിന്ന് പാലക്കാട്ടെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും

എസ്.ഡി.പി.ഐയുടെ വോട്ട് വേണോ? കൃത്യമായ മറുപടി നല്‍കാതെ രാഹുല്‍

അടുത്ത ലേഖനം
Show comments