തദ്ദേശതെരെഞ്ഞെടുപ്പ് തോല്‍വി സ്വയം ഏറ്റെടുത്ത സ്ഥിതിയ്ക്ക് മുല്ലപ്പള്ളിരാമചന്‍ന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്ന് രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി പറഞ്ഞു. മറ്റു പലരെയും തദ്ദേശതെരെഞ്ഞെടുപ്പ് തോല്‍വിയുടെ ഉത്തരവാദിത്വത്തില്‍ നിന്ന് രക്ഷിക്കാനാണ് മുല്ലപ്പള്ളി ഉത്തരവാദിത്വം സ്വയം ഏറ്റെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. ആത്മാര്‍ത്ഥമായാണ് ഉത്തരവാദിത്വം ഏറ്റെടുത്തതെങ്കില്‍ പ്രസിഡന്റ ്സ്ഥാനം രാജിവയ്ക്കാനാണ് ഉണ്ണിത്താന്‍ പറഞ്ഞത്. തദ്ദേശതെരെഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ഇതിനോടകം തന്നെ പാര്‍ട്ടിക്കുള്ളില്‍ പല അഭിപ്രായ വ്യത്യാസങ്ങളും ഉണ്ടായിട്ടുണ്ട്.
മുല്ലപ്പള്ളിരാമചന്‍ന്ദ്രന്‍ കെപിസിസി പ്രസിഡന്റ് സ്ഥാനം രാജിവയ്ക്കണമെന്നും പകരം കെ സുധാകരനെ പ്രസിഡന്റ് ആക്കണമെന്നും ആവശ്യം ഉന്നിച്ചുകൊണ്ടുള്ള പോസ്റ്ററുകള്‍ ഇതിനോടകം തന്നെ പലയിടത്തും പാര്‍ട്ടി പ്രവര്‍ത്തകര്‍ തന്നെ സ്ഥാപിച്ചുകഴിഞ്ഞു. നേതാക്കന്മാരുടെ ഇടയില്‍ തന്നെ ഒരു അഴിച്ചുപണി ആവശ്യമാണെന്നാണ് പാര്‍ട്ടിയ്ക്കകത്തുതന്നെയുള്ള പൊതു അഭിപ്രായം.