Webdunia - Bharat's app for daily news and videos

Install App

മോദി - പിണറായി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മായി: രാ​ഹു​ൽ

മോദി - പിണറായി സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മായി: രാ​ഹു​ൽ

Webdunia
വ്യാഴം, 14 ഡിസം‌ബര്‍ 2017 (20:12 IST)
കേ​ന്ദ്ര​ത്തി​ലേ​യും കേ​ര​ള​ത്തി​ലേ​യും സ​ർ​ക്കാ​രു​ക​ളി​ലു​ള്ള വി​ശ്വാ​സം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യെ​ന്ന് നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ രാ​ഹു​ൽ ഗാ​ന്ധി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു. കേരളത്തിലെ സര്‍ക്കാരിനും ജനങ്ങളുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ കഴിയുന്നില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിച്ച ‘പടയൊരുക്കം’ യാത്രയുടെ സമാപന സമ്മേളനത്തിൽ സംസാരിക്കവെ രാഹുല്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിലാണ് സംസ്ഥാനത്തെ ജനങ്ങള്‍ പ്രതീക്ഷയര്‍പ്പിക്കുന്നത്. ഓഖി ചുഴലിക്കാറ്റിൽ ദുരിതമനുഭവിക്കുന്നവരുടെ പ്രശ്നങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ഉന്നയിക്കും. വിശ്വാസത്തിന്റെ കരുത്തു കൊണ്ടാണ് മോദി അധികാരത്തില്‍ എത്തിയത്. എന്നാല്‍, ഇന്ന് അദ്ദേഹം പറയുന്നത് കേള്‍ക്കാന്‍ ജനങ്ങള്‍ തയ്യാറാകുന്നില്ലെന്നും രാഹുല്‍ പറഞ്ഞു.

അധികാരത്തിലേറിയപ്പോള്‍ മോദിയുടെ വാക്കുകള്‍ എല്ലാവരും വിശ്വസിച്ചു. പക്ഷേ അദ്ദേഹം പറഞ്ഞത് ഒന്നും പ്രവർത്തിച്ചത് മറ്റൊന്നുമായിരുന്നു. വിശ്വാസ്യത തകര്‍ന്നതോടെ മോദി സർക്കാർ ഏറ്റവും വലിയ പ്രതിസന്ധി നേരിടുകയാണെന്നും നി​യു​ക്ത കോ​ൺ‌​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ കൂട്ടിച്ചേര്‍ത്തു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

തൃശൂര്‍ റയില്‍വേ സ്റ്റേഷന്‍ മേല്‍പ്പാലത്തില്‍ ഉപേക്ഷിച്ച ബാഗില്‍ നവജാത ശിശുവിന്റെ മൃതദേഹം

പോയാല്‍ 500, അടിച്ചാല്‍ 25 കോടി, തിരുവോണം ബമ്പറിന്റെ ടിക്കറ്റുകള്‍ ചൂടപ്പം പോലെ വിറ്റു തീരുന്നു

പക്ഷിപ്പനി പടരുന്നു, നാല് ജില്ലകളിൽ കോഴി, താറാവ് വളർത്തലിന് നിരോധനം

ഗുരുവായൂരിൽ ഇന്ന് കല്യാണമേളം, ഒറ്റ ദിവസം നടക്കുന്നത് 351 കല്യാണം, രാവിലെ 4 മുതൽ കല്യാണങ്ങൾ!

ഇന്ന് പുതിയ തീവ്രന്യൂനമര്‍ദ്ദം രൂപപ്പെട്ടേക്കും, ഒരാഴ്ച മഴ, ഓണത്തിന്റെ നിറം മങ്ങുമെന്ന് ആശങ്ക

അടുത്ത ലേഖനം
Show comments