Webdunia - Bharat's app for daily news and videos

Install App

താൻ തന്ത്രി ആകുമെന്ന ഭയം പലർക്കും ഉണ്ട്, അതാണ് തള്ളിപ്പറഞ്ഞത്: രാഹുൽ ഈശ്വർ

Webdunia
ചൊവ്വ, 30 ഒക്‌ടോബര്‍ 2018 (08:48 IST)
ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാമെന്ന സുപ്രീം കോടതി വിധിക്കെതിരെ നിരവധിയാളുകളാണ് രംഗത്തെത്തിയത്. അക്കൂട്ടത്തിൽ മുൻ‌പന്തിയിൽ തന്നെയുണ്ടായിരുന്നു രാഹുൽ ഈശ്വർ. സ്ത്രീകളെ സന്നിധാനത്ത് കയറ്റാതിരിക്കാൻ നിരവധി പ്ലാനുകളുമായിട്ടാണ് രാഹുൽ ഒരുങ്ങിയിരുന്നത്.
 
എന്നാൽ, രാഹുലിന്റെ പ്ലാനുകളെല്ലാം പൊളിച്ചത് തന്ത്രികുടുംബം തന്നെയായിരുന്നു. വിധി പ്രകാരം രാഹുല്‍ ഈശ്വറിന് ആചാരാനുഷ്ഠാനങ്ങളില്‍ ശബരിമലയുമായോ തന്ത്രികുടംബവുമായോ ഒരു ബന്ധവുമില്ലെന്ന് തന്ത്രി കുടുംബം വ്യക്തമാക്കിയിരുന്നു.  
 
മുഖ്യമന്ത്രിയെ പേടിച്ചിട്ടാണോ ഇപ്പോഴത്തെ ഈ പത്രക്കുറിപ്പും തന്നെ തള്ളിപ്പറയുലുമെന്നും രാഹുൽ ഇപ്പോൾ തന്ത്രി കുടുംബത്തോട് ചോദിച്ചിരിക്കുകയാണ്. തന്ത്രി കുടുംബാംഗം എന്ന നിലയിലല്ല ശബരിമല പ്രശ്‌നത്തില്‍ ഇടപെട്ടതെന്ന് രാഹുല്‍ പറയുന്നു. താന്‍ തന്ത്രി ആകും എന്ന പേടി പലര്‍ക്കും ഉണ്ട്. തനിക്ക് ആ സ്ഥാനം വേണ്ട. വിശ്വാസത്തിനു വേണ്ടി പോരാടുന്ന വ്യക്തി മാത്രമാണ് താന്‍ എന്നും രാഹുല്‍ ഈശ്വര്‍ അഭിപ്രായപ്പെടുന്നു.
 
തന്ത്രി കുടുംബം തള്ളിപ്പറഞ്ഞതില്‍ നിരാശ ഇല്ല. തന്ത്രി കുടുംബാംഗം എന്ന രീതിയില്‍ അല്ല. സാധാരണക്കാരനായ അയ്യപ്പഭക്തന്‍ എന്ന നിലയില്‍ ആണ് താന്‍ ശബരിമല വിഷയത്തില്‍ ഇടപെട്ടത്. തനിക്കു മുഖ്യമന്ത്രിയെ ഭയം ഇല്ല, മറ്റു ചിലര്‍ക്ക് ഭയമുള്ളതു കൊണ്ടാണ് ഇങ്ങനെ പറയുന്നതെന്നും രാഹുല്‍ വ്യക്തമാക്കി.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വകാര്യ പ്രാക്ടീസ്: ആര്യനാട് സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ചന്ദ്രബാബു നായിഡു ജന്മനാ കള്ളനാണെന്ന് ജഗന്‍ മോഹന്‍ റെഡി; പ്രധാനമന്ത്രിക്ക് കത്തയച്ചു

"മോനെ ഹനുമാനെ"... മലയാളി റാപ്പറെ കെട്ടിപിടിച്ച് മോദി: വീഡിയോ വൈറൽ

സംസ്ഥാനത്ത് സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങളില്‍ വര്‍ധനവ്; ക്രൈം റിക്കാര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പുറത്ത്

ഇതെന്താ രാമായണമോ? മുഖ്യമന്ത്രി കസേര കേജ്‌രിവാളിന് ഒഴിച്ചിട്ട് മറ്റൊരു കസേരയിൽ ഇരുന്ന് ആതിഷി, ഡൽഹിയിൽ നാടകീയ സംഭവങ്ങൾ

അടുത്ത ലേഖനം
Show comments