Webdunia - Bharat's app for daily news and videos

Install App

മതം നോക്കിയല്ല സ്‌നേഹിച്ചത്, സജിതയ്ക്ക് ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാം: റഹ്മാന്‍

Webdunia
വെള്ളി, 11 ജൂണ്‍ 2021 (12:48 IST)
സജിതയെ മതം മാറ്റിയെന്ന ആരോപണങ്ങള്‍ നിഷേധിച്ച് റഹ്മാന്‍. സജിതയെ താന്‍ മതം മാറ്റിയിട്ടില്ലെന്നും ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കാമെന്നും ഭര്‍ത്താവ് റഹ്മാന്‍ പറഞ്ഞു. തനിക്ക് മതം മാറ്റാന്‍ താത്പര്യമില്ല, ഇതുവരെ അതിന് ശ്രമിച്ചിട്ടുമില്ല. അവളുടെ രീതിയില്‍ അവള്‍ ജീവിക്കട്ടെ. മതം മാറ്റിയെന്ന തരത്തിലുള്ള പ്രചരണങ്ങള്‍ തെറ്റാണ്. മതം നോക്കിയിട്ടല്ല തങ്ങള്‍ സ്നേഹിച്ചതെന്നും റഹ്മാന്‍ പറഞ്ഞു. 

റഹിമാന്റെയും സജിതയുടെയും സാഹസിക ജീവിതമാണ് ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുന്നത്. പത്ത് വര്‍ഷത്തിലേറെ ഒരു ചെറിയ മുറിയില്‍ റഹിമാന്‍ സജിതയെ ഒളിപ്പിച്ചുവെന്ന് നാട്ടുകാര്‍ക്ക് പോലും വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നാല്‍, ഈ പത്ത് വര്‍ഷക്കാലം നാട്ടില്‍ നടന്ന ആഘോഷങ്ങളെയും ഉത്സവങ്ങളെയും കുറിച്ച് വള്ളിപുള്ളി തെറ്റാതെയാണ് സജിത സംസാരിക്കുന്നത്. റഹിമാന്റെ കൊച്ചുമുറിയില്‍ ഇരുന്നുകൊണ്ട് നാട്ടില്‍ നടന്ന എല്ലാ കാര്യങ്ങളും സജിത അറിഞ്ഞിരുന്നു. മുറിയിലെ ജനല്‍ വഴി പുറത്തുനടന്ന കാര്യങ്ങള്‍ സജിത കണ്ടു. ഇതേ കുറിച്ചെല്ലാം യാതൊരു അര്‍ത്ഥശങ്കയുമില്ലാതെയാണ് സജിത സംസാരിക്കുന്നതെന്ന് നാട്ടുകാരും പറയുന്നു. ഗത്യന്തരമില്ലാത്തതുകൊണ്ട് റഹിമാനും സജിതയും പറയുന്നതെല്ലാം വിശ്വസിക്കുക മാത്രമേ തരമുള്ളൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം. 

ഇങ്ങനെയൊന്നും ആകുമെന്ന് കരുതിയല്ല സജിതയെ വീട്ടില്‍ ഒളിപ്പിച്ചു താമസിപ്പിച്ചതെന്ന് റഹിമാന്‍ പറയുന്നു. എല്‍ഐസി പൈസ കിട്ടിയാല്‍ എങ്ങോട്ടേലും പോകാമെന്നാണ് കരുതിയത്. ഒരാഴ്ചയെങ്ങാനും ഒളിച്ചുതാമസിപ്പിക്കേണ്ടിവരും. അതു കഴിഞ്ഞ് എല്‍ഐസി പൈസ കിട്ടും. ഇതായിരുന്നു പ്ലാന്‍. പക്ഷേ, അവസാനം ഇങ്ങനെയൊക്കെ ആയെന്നാണ് റഹിമാന്‍ മാധ്യമങ്ങളോട് വിശദീകരിക്കുന്നത്. 
 
'സജിത വീട്ടിലേക്ക് വരാറുണ്ട്. ഒരിക്കല്‍ സജിത എന്നോട് ഇഷ്ടമാണെന്ന് പറഞ്ഞു. ഞാനും തിരിച്ച് ഇഷ്ടമാണെന്ന് പറഞ്ഞു. ഒരുമിച്ച് ജീവിക്കാന്‍ തയ്യാറെടുപ്പുകള്‍ തുടങ്ങി. ഞാന്‍ അവളെ രഹസ്യമായി താലികെട്ടി. വീട്ടുകാര്‍ സജിതയെ വേറെ വിവാഹത്തിനു നിര്‍ബന്ധിച്ചിരുന്നു. ഞാന്‍ നേരത്തെ താലി ചാര്‍ത്തിയതിനാല്‍ വേറെ വിവാഹം കഴിക്കാന്‍ പറ്റില്ലെന്ന് അവള്‍ പറഞ്ഞു. നമുക്ക് എങ്ങോട്ടേലും പോകാമെന്ന് സജിത എന്നോട് പറഞ്ഞിരുന്നു. എല്‍ഐസി പൈസ കിട്ടാനുണ്ട്. പൈസ കിട്ടിയാല്‍ പോകാം. അതുവരെ ഒളിച്ചുതാമസിക്കാമെന്ന് ഞാന്‍ പറഞ്ഞു. ഒരാഴ്ചയ്ക്ക് വേണ്ടിയാണ് ഒളിപ്പിച്ചുതാമസിപ്പിച്ചത്, ' റഹിമാന്‍ പറഞ്ഞു 
 
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

ശുചിമുറി മാലിന്യം കൊണ്ടുവന്ന വാഹനം തടഞ്ഞു: അധികൃതർ 25000 രൂപ പിഴയിട്ടു

ന്യുനമര്‍ദ്ദം ചക്രവാത ചുഴിയായി ദുര്‍ബലമായി; വരും മണിക്കൂറുകളില്‍ ഈ ജില്ലകളില്‍ മഴയ്ക്ക് സാധ്യത

വിവാഹക്ഷണക്കത്തിന്റെ രൂപത്തില്‍ പുതിയ തട്ടിപ്പ്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

'ആര്‍ബിഐയില്‍ നിന്നാണ്, നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡുകള്‍ ബ്ലോക്കായിട്ടുണ്ട്'; ഈ നമ്പറുകളില്‍ നിന്ന് കോള്‍ വന്നാല്‍ ശ്രദ്ധിക്കുക

നൽകിയ സ്നേഹത്തിന് പകരം നൽകാൻ വയനാട് അവസരം തരുമെന്ന് കരുതുന്നു: പ്രിയങ്ക ഗാന്ധി

അടുത്ത ലേഖനം
Show comments