Webdunia - Bharat's app for daily news and videos

Install App

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിനടന്ന ഡിഐജി കുടുങ്ങി

ഔദ്യോഗിക വാഹനത്തില്‍ സീരിയല്‍ നടിയുമായി കറങ്ങിനടന്ന ഡിഐജി കുടുങ്ങി

Webdunia
വ്യാഴം, 3 ഓഗസ്റ്റ് 2017 (17:23 IST)
സീരിയല്‍ നടിയുമായി ഔദ്യോഗിക വാഹനത്തില്‍ കറങ്ങിനടന്ന ഡിഐജിയെ എഡിജിപി ആര്‍ ശ്രീലേഖ താക്കീത് ചെയ്തു. ജയില്‍ ഡിഐജി ബി പ്രദീപിനെയാണ് ഐജി ഗോപകുമാര്‍ സമര്‍പ്പിച്ച അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ താക്കീത് ചെയ്‌തത്.

ഔദ്യോഗിക വാഹനം ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തിയാല്‍ ഇനി കര്‍ശന നടപടിയാണ് നേരിടേണ്ടിവരുകയെന്ന് ശ്രീലേഖ പ്രദീപിന് മുന്നറിയിപ്പ് നല്‍കി.

ഇക്കഴിഞ്ഞ മാര്‍ച്ച് 12നായിരുന്നു ആഭ്യന്തരവകുപ്പിന് നാണക്കേടായ സംഭവമുണ്ടായത്. പത്തനംതിട്ട ജില്ലാ ജയില്‍ ക്ഷേമ ദിനാഘോഷ ചടങ്ങില്‍ അതിഥിയി എത്തേണ്ട നടന്‍ ഗിന്നസ് പക്രു അവസാന നിമിഷം അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് ഡിഐജി ബന്ധുകൂടിയായ സീരിയല്‍ നടിയെ കൊണ്ടു വരുകയായിരുന്നു.

നടി വരാമെന്ന് പറഞ്ഞതോടെ അമ്പലമുക്കിലെ വസതിയില്‍ നിന്നും പത്തനംതിട്ട ജില്ലാ ജയില്‍ വരെ ഡിഐജിയുടെ ഔദ്യോഗിക വാഹനത്തില്‍ ഇവരെ എത്തിക്കുകയായിരുന്നു. സ്വകാര്യ വ്യക്തിയുടെ പരാതിയില്‍ സംഭവം വിവാദമായതോടെയാണ് അന്വേഷണം ആരംഭിച്ചത്.

വായിക്കുക

ടി വി കെ പാർട്ടിയുടെ ആദ്യ സമ്മേളനം, രാഹുലിനെയും പിണറായിയേയും പങ്കെടുപ്പിക്കാനുള്ള ശ്രമത്തിൽ വിജയ്

ക്രമസമാധാന ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്ന് അജിത് കുമാറിനെ നീക്കും; അന്‍വറിനു മുഖ്യമന്ത്രിയുടെ ഉറപ്പ്

സത്യം തെളിയിക്കാന്‍ ഏതറ്റം വരെയും പോകുമെന്ന് നിവിന്‍ പോളി; മയക്കുമരുന്ന് നല്‍കി ദിവസങ്ങളോളം പീഡിപ്പിച്ചെന്ന് പരാതിക്കാരി

അമ്മ ഭാരവാഹികളുടേത് നട്ടെല്ലിലാത്ത നിലപാട്: പത്മ പ്രിയ

ശരീരത്തില്‍ എവിടെയെങ്കിലും ടാറ്റൂ കുത്തിയിട്ടുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിട്ട് തന്നെയാണോ?

എല്ലാം കാണുക

ഏറ്റവും പുതിയത്

ക്രൂരത തുടര്‍ന്ന് ഇസ്രയേല്‍; ലെബനനിലെ വ്യോമാക്രമണത്തില്‍ 356 മരണം, 24 കുട്ടികള്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു

കേരളം അതിദരിദ്രരില്ലാത്ത സംസ്ഥാനമായി മാറുമെന്ന് മുഖ്യമന്ത്രി; 231 പേര്‍ക്ക് കൂടി ഭൂമിയുടെ അവകാശം നല്‍കി ഇടത് സര്‍ക്കാര്‍

തൃശൂര്‍ കൂര്‍ക്കഞ്ചേരി റോഡില്‍ ഗതാഗത നയന്ത്രണം; യാത്രക്കാരുടെ ശ്രദ്ധയ്ക്ക്

പശ്ചിമ രാജസ്ഥാന്‍, കച്ച് മേഖലയില്‍ നിന്ന് കാലവര്‍ഷം പിന്‍വാങ്ങി; കേരളത്തില്‍ നാളെ മഴ ശക്തമാകും

മൈനാഗപ്പള്ളിയില്‍ സ്‌കൂട്ടര്‍ യാത്രക്കാരിയെ കാറിടിച്ച് കൊലപ്പെടുത്തിയ സംഭവം: ഒന്നാം പ്രതി അജ്മലിന്റെ ജാമ്യാപേക്ഷ തള്ളി

അടുത്ത ലേഖനം
Show comments