Webdunia - Bharat's app for daily news and videos

Install App

അനധികൃത ക്വാറി ഖനനം: ബിഷപ്പിനും പള്ളി വികാരിക്കും പിഴ

എ കെ ജെ അയ്യര്‍
വെള്ളി, 22 ഏപ്രില്‍ 2022 (18:04 IST)
കോഴിക്കോട് : അനധികൃത ഖനനം നടത്തിയതിനു താമരശേരി ബിഷപ്പിനും പള്ളി വികാരിക്കും കാൽ കോടിയോളം രൂപ പിഴ ചുമത്തി ജിയോളജി വകുപ്പ് ഉത്തരവായി. ഏപ്രിൽ മുപ്പത്തിനുള്ളിൽ പിഴ ഒതുക്കാനാണ് നിർദ്ദേശം. ഹൈക്കോടതി നിർദ്ദേശ പ്രകാരമാണ് കോഴിക്കോട് ജില്ലാ ജിയോളജിസ്റ് ഈ നടപടിയെടുത്തത്.

കോഴിക്കോട്ടെ കൂടരഞ്ഞി വില്ലേജിലുള്ള താമരശേരി രൂപതയുടെ താഴെയുള്ള ലിറ്റിൽ ഫ്‌ളവർ ചർച്ചിന്റെ സ്ഥലത്ത് വര്ഷങ്ങളായി പ്രവർത്തിച്ചുവരുന്ന ക്വാറിക്ക്ക് അധികാരികളുടെ അനുമതിയില്ല എന്ന് കാണിച്ചു കാത്തലിക് ലേമെൻ അസോസിയേഷൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. തുടർന്ന് ഹർജി പരിഗണിച്ച ഹൈക്കോടതി രണ്ട് മാസത്തിനുള്ളിൽ നടപടിയെടുക്കാനും നിർദ്ദേശിച്ചു. ഇതിന്റെ തുടർച്ചയെന്നോണമാണ് ജില്ലാ ജിയോളജിസ്റ് പിഴ ചുമത്തി ഉത്തരവിട്ടത്.

കേസിലെ എതിർ കക്കസഖികളായ താമരശേരി ബിഷപ്പ് റെമേജിയോസ് പോൾ ഇഞ്ചനാനി, ലിറ്റിൽ ഫ്‌ളവർ ചർച്ച് വികാരി ഫാ.മാത്യു തെക്കെടിയിൽ എന്നിവർക്കാണ് ഉത്തരവായിച്ചത്. 2002 മുതൽ 2010 വരെയുള്ള കാലയളവിൽ പള്ളിയുടെ കീഴിലുള്ള രണ്ട് ക്വാറികളിലായി 61900 ഘനമീറ്റർ കരിങ്കല്ല് ഖനനം ചെയ്തിരുന്നു. ഇതിനൊപ്പം ഇക്കാലയളവിൽ പ്രവർത്തിക്കാൻ അനുമതിയും ഉണ്ടായിരുന്നു. പക്ഷെ 3200 ഘനമീറ്റർ കല്ലിനു മാത്രമായിരുന്നു റോയൽറ്റി തുക അടച്ചത്. തുടർന്നാണ് ഇത് കാണിച്ചു പിഴ ഒടുക്കാൻ നിർദ്ദേശം വന്നത്.

എന്നാൽ സ്വന്ത ആവശ്യത്തിനായി സ്വന്തം ഭൂമിയിൽ നിന്ന് ഖനനം ചെയ്യാൻ വ്യവസ്ഥയുണ്ടെന്നും മറ്റുമാണ് പള്ളിയുടെ വാദം. അതേസമയം ജിയോളജി വകുപ്പിന്റെ ഉത്തരവ് സംബന്ധിച്ച് രൂപതാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

പി.സരിന്‍ മിടുക്കന്‍; പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പുകഴ്ത്തി കെ.മുരളീധരന്‍

Israel vs Lebanon: 'അത് ചെയ്തത് ഞങ്ങള്‍ തന്നെ'; ലെബനനിലെ പേജര്‍ ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ തന്നെയെന്ന് നെതന്യാഹു

പ്രശാന്ത് നായര്‍ വിവാദ നായകന്‍; 2021 ല്‍ മാധ്യമപ്രവര്‍ത്തകയ്ക്ക് അധിക്ഷേപ സന്ദേശം അയച്ച സംഭവത്തിലും വെട്ടിലായി

ജസ്റ്റിസ് സഞ്ജീവ് ഖന്ന സുപ്രീം കോടതി ചീഫ് ജസ്റ്റിസ്

അമേരിക്കൻ സമ്മർദ്ദത്തെ തുടർന്ന് രാജ്യത്തെ ഹമാസ് മധ്യസ്ഥ ഓഫീസ് പൂട്ടാൻ നിർദേശിച്ചെന്ന വാർത്തകൾ തള്ളി ഖത്തർ

അടുത്ത ലേഖനം
Show comments